Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജയസൂര്യ ചിത്രം 'ഞാൻ...

ജയസൂര്യ ചിത്രം 'ഞാൻ മേരിക്കുട്ടി' ജൂൺ 15ന് 

text_fields
bookmark_border
njan-marykutty
cancel

ക്യാപ്​റ്റൻ എന്ന ചിത്രത്തിന്​ ശേഷം ജയസൂര്യ വേറിട്ട കഥാപാത്രമായി എത്തുന്ന ചിത്രം 'ഞാൻ മേരിക്കുട്ടി' ജൂൺ 15ന് റിലീസ് ചെയ്യും. രഞ്​ജിത്​ ശങ്കർ സംവിധാനം ചെയ്യുന്ന ചി​ത്രത്തിൽ താരം പെൺവേഷത്തിലാണ്​ എത്തുന്നത്​. മേരിക്കുട്ടിയെന്ന ടൈറ്റിൽ കഥാപാത്രത്തെ ആണ്​​ ജയസൂര്യ അവതരിപ്പിക്കുന്നത്​​. 

njan-marykutty

രഞ്​ജിത്​ ശങ്കർ ജയസൂര്യ ഹിറ്റ്​ കൂട്ടുകെട്ടിൽ പിറന്ന മൂന്ന്​ ചിത്രങ്ങളും ബോക്സോഫീസ്​ ഹിറ്റുകളായിരുന്നു. പുണ്യാളൻ അഗർബത്തീസ്​, സു സു സുധിവാത്​മീകം, പുണ്യാളൻ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്നീ ചിത്രങ്ങൾക്ക്​ ശേഷം ഇരുവരും ഒന്നിക്കു​േമ്പാൾ ആരാധകർ പ്രതീക്ഷയിലാണ്​. ഡ്രീംസ്​ ആൻഡ്​ ബിയോൻഡാണ്​ ചിത്രം നിർമിക്കുന്നത്​.

പുണ്യാളൻ പ്രൈവറ്റ്​ ലിമിറ്റഡ്​, ആട്​ 2, ക്യാപ്​റ്റൻ, എന്നീ ചിത്രങ്ങളാണ്​ ജയസൂര്യയു​ടേതായി ഇൗ വർഷം പുറത്തു വന്നത്​. ഇതിൽ ആട്​ 2 ബ്ലോക്​ബസ്​റ്ററായപ്പോൾ മറ്റ്​ രണ്ട്​ ചിത്രങ്ങളും സൂപ്പർഹിറ്റുകളായി. ക്യാപ്​റ്റനിലെ പ്രകടനം ജയസൂര്യക്ക്​ നിരൂപക പ്രശംസയും നേടിക്കൊടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam filmfilm releaseactor jayasuryamalayalam newsmovies newsNjan Marykutty
News Summary - jayasurya film njan marykutty release on June 15th -Movies News
Next Story