കായൽ കൈയേറ്റം: ജയസൂര്യയുടെ അപ്പീൽ തള്ളി
text_fieldsകൊച്ചി: കായൽ കൈയേറ്റത്തിൽ കൊച്ചിൻ കോർപറേഷൻ നടപടിക്കെതിരെ തദ്ദേശ ട്രൈബ്യുണലിൽ നടൻ ജയസൂര്യ നൽകിയ ഹരജി തള്ളി. തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബ്യുണലിലാണ് ജയസൂര്യ ഹരജി നൽകിയത്.
കടവന്ത്ര ചിലവന്നൂർ കായലിലെ മുന്നേ മുക്കാൽ സെൻറ് ഭൂമി ജയസൂര്യ അനധികൃതമായി നികത്തുകയും കൈയേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും നിർമിച്ചത്തിനുമെതിരെ പൊതു പ്രവർത്തകൻ ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. ഇൗ പരാതിയിലാണ് അനധികൃത നിർമാണം പൊളിച്ചു നീക്കാൻ കൊച്ചിൻ കോർപറേഷൻ ജയസൂര്യക്ക് നോട്ടീസ് നൽകിയിരുന്നു.
കൊച്ചിൻ കോർപറേഷൻ നടപടിക്കെതിരെ ജയസൂര്യ നൽകിയ ഹർജിയിൽ കോർപറേഷെൻറ തുടർ നടപടികൾ ട്രൈബ്യുണൽ കോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് ഈ കേസിൽ ഇരുകക്ഷികളുടെയും വാദം കേട്ട കോടതി ജയസൂര്യയുടെ ഹരജി തള്ളുകയായിരുന്നു.
ഉത്തരവിെൻറ അടിസ്ഥാനത്തിൽ കൊച്ചിൻ കോർപറേഷന് നടപടികൾ തുടരാവുന്നതാണ്. ഇതേ കൈയ്യേറ്റ കേസിൽ ജയസൂര്യക്കെതിരെ മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.െഎ.ആർ സമർപ്പിച്ചിരുന്നുവെങ്കിലും ആന്തിമ കുറ്റപത്രം നൽകിയിട്ടില്ല. എന്നാൽ കേസിൽ പ്രതിയായ ജയസൂര്യയുടെ പാസ്പോർട്ട് പുതുക്കാൻ മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ അപേക്ഷ മാർച്ച് 12ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.