ജയസൂര്യ ബൂട്ടുകെട്ടി വി.പി. സത്യനായി VIDEO
text_fieldsകോഴിക്കോട്: ഫുട്ബാൾ താരം വി.പി. സത്യൻെറ ജീവിതം പറയുന്ന ക്യാപ്റ്റൻ സിനിമയുടെ ചിത്രീകരണം ഗുരുവായൂരപ്പൻ കോളജിൽ തുടങ്ങി. ജയസൂര്യയാണ് സത്യൻെറ വേഷമിടുന്നത്. അനു സിതാരയാണ് നായിക. ഗുഡ്വിൽ എൻറർടെയ്ൻമെൻറിൻെറ ബാനറിൽ പുറത്തിറങ്ങുന്ന സിനിമാ ചിത്രീകരണത്തിൻെറ കിക്കോഫ് സംവിധായകൻ സിദ്ദീഖ് നിർവഹിച്ചു. ജി. പ്രജേഷ് സെൻ ആണ് സംവിധാനം.
വി.പി. സത്യന് എന്ന ഫുട്ബാള്‍ താരം ആരാധകർക്ക് ഒരു ആവേശമായിരുന്നു. ഡിഫൻഡറായും ഡിഫന്‍സിവ് മിഡ് ഫീല്‍ഡറായും കളംനിറഞ്ഞാടിയ സത്യൻെറ ജീവിതം 41-ാം വയസ്സില്‍ ഒരു ട്രെയിനിനു മുന്നിലാണ് അവസാനിച്ചത്. പത്തൊമ്പതു വര്‍ഷത്തെ ഇടവേളക്ക് ശേഷം 1992 ല്‍ കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ചപ്പോഴും ’95 ല്‍ ഇന്ത്യന്‍ ദേശീയ ടീം സാഫ് ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോഴും ക്യാപ്റ്റനായിരുന്നു സത്യൻ.
കളിക്കാരനായും കോച്ചായും പന്തു തട്ടിയ സത്യൻെറ ജീവിതം സിനിമയാകുമ്പോള്‍ ആ ഇതിഹാസ താരമാകാൻ ജയസൂര്യ നേരത്തേ പരിശീലനമുൾപ്പെടെയുള്ള തയാറെടുപ്പ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.