ജെ.സി. ഡാനിയേൽ പുരസ്കാരം അടൂരിന്
text_fieldsതിരുവനന്തപുരം: 2016ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്. മലയാള സിനിമക്ക് നല്കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം. സംവിധായകന് കെ.ജി. ജോര്‍ജ് അധ്യക്ഷനും സംവിധായകരായ കമൽ, ടി.കെ. രാജീവ് കുമാര്‍, ഫാസില്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് തെരഞ്ഞെടുത്തത്.
ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. െഎകകണ്ഠ്യമായാണ് അടൂരിനെ തെരഞ്ഞെടുത്തതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.