കേസില്ലാ വക്കീലായി ആസിഫ്; കക്ഷി അമ്മിണിപിള്ളയുടെ ഫസ്റ്റ്ലുക്
text_fieldsആസിഫ് അലിയുടെ പുതിയ ചിത്രം ഒ.പി. 160/18 കക്ഷി അമ്മിണിപിള്ളയുടെ ഫസ്റ്റ്ലുക് പുറത്ത്. ആസിഫ് വക്കീലിന്റെ വേഷം ധരിച് ച് നിയമ പുസ്തകങ്ങൾ കൈയ്യിലേന്തി നിൽക്കുന്നതാണ് പോസ്റ്റർ. പ്രദീപൻ മന്നോടി എന്ന കേസില്ലാ വക്കീലിനെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. ദിന്‍ജിത്ത് അയ്യത്താർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് സനിലേഷ് ശിവനാണ്.
![Asif-Ali Asif-Ali](https://www.madhyamam.com/sites/default/files/Asif-Ali1.jpg)
സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിൽ അഭിനയിച്ച അശ്വതി മനോഹരനാണ് കക്ഷി അമ്മിണിപിള്ളയിലെ നായിക. അഹമ്മദ് സിദ്ദീഖി, ഹരീഷ് കണാരൻ, വിജയരാഘവൻ, മാമുക്കോയ, ബേസിൽ ജോസഫ്, നിർമൽ പാലാഴി, സുധി പരവൂർ അടക്കമുള്ള ചിത്രത്തിലുണ്ട്.
സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് നിര്‍മാണം. സംഗീതം: ബിജിബാൽ, അരുൺ മുരളീധരൻ. ഗാനരചന: റഫീഖ് അഹമ്മദ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.