മോഹൻലാലിനെതിരെ കലവൂർ രവികുമാർ
text_fieldsതിരുവനന്തപുരം: ഇടിക്ക് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍ രംഗത്ത്.
തെൻറ കഥാസമാഹാരമായ ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ അനുകരിച്ചാണ് മഞ്ജുവാര്യർ പ്രധാന വേഷത്തിലെത്തുന്ന ’മോഹൻലാൽ‘ ഒരുക്കിയിരിക്കുന്നതെന്നും ഈ കഥ മോഷ്ടിച്ചാണ് മോഹന്‍ലാല്‍ എന്ന സിനിമ ഇറക്കുന്നതെന്നും രവികുമാര്‍ ആരോപിക്കുന്നു.
ചിത്രത്തിെൻറ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് താന്‍ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ‘മോഹന്‍ലാല്‍’ തെൻറ കഥയുടെ പകര്‍പ്പാണെന്ന് ഫെഫ്ക കണ്ടെത്തുകയും തനിക്ക് പ്രതിഫലം നല്‍കാനും കഥയുടെ അവകാശം നല്‍കാനും വിധിക്കുകയും ചെയ്തതായും രവികുമാര്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രവുമായി മുന്നോട്ടുപോവുകയാണെന്നും രവികുമാര്‍ ആരോപിച്ചു.
സംഭവത്തില്‍ പകര്‍പ്പാവകാശം നിയമം അനുസരിച്ച് കോടതിയെ സമീപിക്കുമെന്ന് രവികുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. സിനിമയുടെ വരുമാനത്തിന്റെ 25ശതമാനം നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മോഹൻലാലിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് വേഷമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.