Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവൈറസിൽ നിന്ന് കാളിദാസ്...

വൈറസിൽ നിന്ന് കാളിദാസ് ജയറാം പിൻമാറി

text_fields
bookmark_border
kalidas-Jayaram
cancel

നിപ വൈറസ് ദുരന്തം പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിൽ നിന്ന് കാളിദാസ് ജയറാം പിന്‍മാറി. സിനിമയില്‍ നിന്ന് പിന്‍മാറിയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കാളിദാസ് ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം തുറന്ന് പറഞ്ഞത്. എന്നാല്‍ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല.

കാളിദാസ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും പകരം ശ്രീനാഥ് ഭാസി ആ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ജീത്തു ജോസഫിന്റെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കാളിദാസ്.

വലിയ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് വൈറസ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നിപ ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ വേഷത്തിലെത്തുന്നത് റിമയാണ്. കോഴിക്കോട് കലക്ടറായി ടൊവിനോയും ആരോഗ്യമന്ത്രിയുടെ വേഷത്തില്‍ രേവതിയും വേഷമിടുന്നുന്നൊണ് റിപ്പോര്‍ട്ടുകള്‍.

ആഷിഖ് അബുവിന്‍റെ നിര്‍മ്മാണ കമ്പനിയായ ഒ.പി.എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കെഎല്‍ 10 പത്ത് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jayaramaashiq abuvirusmalayalam newsmovie newsVirus Movie
News Summary - Kalidas Jayaram Out in Virus-Movie News
Next Story