കമൽഹാസന്‍റെ പാർട്ടി പ്രഖ്യാപനം നാളെ; പിണറായിക്കും ക്ഷണം
text_fieldsെചന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടൻ കമൽഹാസന്‍റെ പാർട്ടി പ്രഖ്യാപനം നാളെ. തന്‍റെ ആശയങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള സംസ്ഥാന പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ പാർട്ടി പ്രഖ്യാപനവും ഉണ്ടാകുമെന്ന് നടൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. പര്യടനത്തിന്‍റെ ഒന്നാംഘട്ടത്തിൽ സ്വദേശമായ രാമനാഥപുരത്തോടൊപ്പം മധുരൈ, ദിണ്ടിഗൽ, ശിവഗിരി തുടങ്ങിയ ജില്ലകളിലും കമൽ സന്ദർശനം നടത്തും. തമിഴ്നാട്ടിൽ ഇപ്പോൾ നിലനിൽക്കുന്ന ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതിയോട് പ്രതികരിക്കുക എന്നത് മാത്രമാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നതെന്ന് കമൽഹാസൻ വ്യക്തമാക്കി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ മധുരൈ റാലിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
ജനുവരിയിലാണ് തന്‍റെ യാത്രയെക്കുറിച്ച് കമൽഹാസൻ ആദ്യമായി പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കുകയാണ് ലക്ഷ്യം. എന്തെല്ലാമാണ് അവരുടെ പ്രയാസങ്ങൾ, അവരുടെ ആഗ്രഹങ്ങളെന്ത് എന്നിവയെല്ലാം നേരിട്ട് മനസ്സിലാക്കുക. ഇതൊരു വിപ്ളവമായോ ആളെക്കൂട്ടാനുള്ള തന്ത്രമായോ കണക്കാക്കേണ്ടതില്ലെന്നും കമൽ പ്രതികരിച്ചു.
തമിഴകത്തെ സൂപ്പർസ്റ്റാറായ രജനീകാന്തിനെ കഴിഞ്ഞ ദിവസം കമൽ സന്ദർശിച്ചിരുന്നു. 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ കമൽ സംഘടിപ്പിക്കുന്ന പൊതുയോഗത്തിലേക്ക് സ്റ്റൈൽമന്നനെ ക്ഷണിച്ചതായി വാർത്തകളുണ്ടായിരുന്നു. യാത്ര തുടങ്ങുന്നതിന് മുൻപ് താൻ ഇഷ്ടപ്പെടുന്ന എല്ലാവരേയും സന്ദർശിക്കണമെന്നാണ് തീരുമാനമെന്നും പരിപാടിയിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രജനീകാന്താണ് എന്നും കമൽ പറഞ്ഞു.
ഭരണത്തിലിരിക്കുന്ന എ.ഐ.ഡി.എം.കെ പാർട്ടി കാരണമാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. അതിനാൽ ആ പാർട്ടിയിൽ ഉൾപ്പെട്ടവരെ കാണാൻ ഉദ്ദേശിക്കുന്നില്ല. ഡി.എം.കെ തലവൻ എം.കരുണാനിധിയേയും മകൻ സ്റ്റാലിനേയും നടൻ വിജയ്കാന്തിനേയും കമൽ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.