ആദായ നികുതി റെയ്ഡ്: ജനങ്ങൾ വിധികർത്താക്കളാവണമെന്ന് കമൽഹാസൻ
text_fieldsന്യൂഡൽഹി: ജയലളിതയുടെ തോഴി ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ശക്തമായ പ്രതികരണവുമായി നടൻ കമൽഹാസൻ. സർക്കാർ നടത്തുന്ന കളവ് ഗുരുതര കുറ്റമാണ്. തെളിയിക്കപ്പെട്ടില്ലെങ്കിലും അത് കുറ്റം തന്നെയാണെന്നും കമൽഹാസൻ പറഞ്ഞു. പരിശോധനക്കുള്ള ബെല്ലടിച്ചു. ക്രിമനലുകൾക്ക് ഭരിക്കാൻ അവകാശമില്ല. ജനങ്ങൾ ജഡ്ജികളായി ഉണരേണ്ട സമയമാണിതെന്നും ഇനി പൗരൻമാരുടെ നിയമമാണ് വേണ്ടതെന്നും കമൽഹാസൻ വ്യക്തമാക്കി.
കഴിഞ്ഞ കുറേ ദിവസങ്ങളായി ശശികലയുടെ വീട്ടിലും ജയലളിതയുടെ വസതിയായ വേദനിലയത്തിലും ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പരിശോധനകളിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ശക്തമായ പ്രതികരണവുമായി കമൽഹാസൻ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.