മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനം സര്‍ക്കാറിന്‍റേതെന്ന് കമല്‍
text_fieldsസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമല്‍. മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്‍റേതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിനെ പിന്തുണക്കുന്ന അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കരുതെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. ഡോ. ബിജു സർക്കാർ തീരുമാനത്തെ വിമർശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ദ്രൻസ് ഉൾപ്പടെയുള്ള താരങ്ങൾ ഗ്ലാമർ കുറവായതിനാലാണോ മോഹൻലാലിനെ ക്ഷണിച്ചതെന്ന് ബിജു ചോദിച്ചിരുന്നു. ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്യുന്ന മാതൃകയിൽ പുരസ്കാര ജേതാക്കൾ മുഖ്യാതിഥിയായ മുഖ്യമന്ത്രി പുരസ്കാരം നൽകുന്ന പ്രൗഢമായ ചടങ്ങല്ലേ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.