ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾക്ക് സ്വാഗതം; പേരൻപിനായി കാത്ത്, കാർത്തിക് സുബ്ബരാജ്
text_fieldsദേശീയ പുരസ്കാര ജേതാവ് റാം സംവിധാനം ചെയ്ത പേരൻപ് എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളക്ക് ശേഷം തമിഴ് സിനിമയില േക്ക് പോവുകയാണ് മലയാളത്തിെൻറ മെഗാ സ്റ്റാർ മമ്മൂട്ടി. തമിഴിൽ ദളപതിയും ആനന്ദദവും അഴകനും അടക്കം നിരവധി ഹി റ്റുകൾ സ്വന്തമായുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് തമിഴ് പ്രേക്ഷകരും.
എന്നാൽ മമ്മൂ ട്ടിയുടെ തമിഴ് റി-എൻട്രിക്ക് കാത്തിരിക്കുന്നവരിൽ സാക്ഷാൽ കാർത്തിക് സുബ്ബരാജുമുണ്ട്. ട്വിറ്ററിലൂടെയാണ് രജനീകാന്തിെൻറ പേട്ട അടക്കം നിരവധി മികച്ച സിനിമകൾ ഒരുക്കിയ കാർത്തിക് മമ്മൂട്ടിയെ സ്വീകരിച്ചത്. പേരൻപി െൻറ ടീസറും അദ്ദേഹം പങ്കുവെച്ചു.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂട്ടിയെ നീണ്ട ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യാം. ഫെബ്രുവരി ഒന്ന് മുതല്‍ പേരന്‍പ് തീയേറ്ററുകളിലെത്തും. സ്‌ക്രീനില്‍ റാമിെൻറ മാജിക്ക് കാണാന്‍ കാത്തിരിക്കുന്നു. ഇതായിരുന്നു കാർത്തികിെൻറ ട്വീറ്റ്.
Let's welcome one of the best actor in Indian cinema @mammukka sir after a decade to Tamil cinema.... Through #Peranbu from Feb 1st in theatres.... Awaiting to watch @Director_Ram sirs magic on screen.... https://t.co/yDSy4jivry
— karthik subbaraj (@karthiksubbaraj) January 19, 2019
ചിത്രീകരണം പൂർത്തിയായി വർഷം രണ്ട് കഴിഞ്ഞെങ്കിലും സിനിമാ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് പുരസ്കാരങ്ങൾ വാരിക്കൂട്ടുന്നതല്ലാതെ ചിത്രം തിയറ്ററിലെത്തിയിരുന്നില്ല. ഇതിനിടെ രണ്ട് ടീസറുകളും ട്രൈലറും ഗാനങ്ങളും പുറത്തുവിട്ട് പ്രേക്ഷകരുടെയും ആരാധകരുടെയും ആകാംക്ഷ വർധിപ്പിക്കുകയും ചെയ്തു.
എന്നാൽ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഫെബ്രുവരി ഒന്നിന് പ്രദർശനത്തിനെത്താൻ പോവുകയാണ്. മമ്മൂട്ടിയെ കൂടാതെ റാമിെൻറ തങ്കമീൻകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയ സാധനയും പ്രധാനവേഷത്തിലുണ്ട്. സമുദ്രക്കനി, അഞ്ജലി എന്നിവരും ചിത്രത്തിെൻറ ഭാഗമാണ്.
യുവാൻ ശങ്കർരാജയാണ് ചിത്രത്തിെൻറ അതിമനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. തേനി ഇൗശ്വർ ഛായാഗ്രഹണവും സൂര്യ പ്രധാനം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പി.എൽ തേനപ്പനാണ് 7 കോടി മുടക്കി ചിത്രം ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.