ദുൽഖറിന് ആകാശ് ഖുറാനയുടെ പ്രത്യേക പിറന്നാൾ സമ്മാനം വരുന്നു
text_fieldsദുൽഖർ സൽമാന്‍റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം 'കാർവാൻ' റിലീസിങ്ങിന് തയാറാകുന്നതിനിടെ ദുൽഖറിന് പ്രത്യേക പിറന്നാൾ സമ്മാനം. കാർവാന്‍റെ സംവിധായകൻ ആകാശ് ഖുറാനയാണ് സമ്മാനം അയച്ചത്. ചിത്രത്തിൽ ദുൽഖർ, ഇർഫാൻ ഖാൻ എന്നിവർ ഉപയോഗിച്ച നീല വാനാണ് സമ്മാനമായി നൽകുന്നത്.
ഈ വാനിനോട് ദുൽഖറിന് പ്രത്യേക അടുപ്പമുണ്ട്. ചിത്രത്തിൽ ദുൽഖർ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ഈ വാനിലാണ്. കൂടാതെ താരത്തിന്‍റെ വാഹനങ്ങളോടുള്ള കമ്പവും കൂടി കണക്കിലെടുത്താണ് ഇത് തന്നെ സമ്മാനം നൽകാൻ തീരുമാനിച്ചതെന്നും ആകാശ് ഖുറാന പറഞ്ഞു.
ചിത്രം ആഗസ്റ്റ് 3 ന് റിലീസ് ചെയ്യും. ഇർഫാൻ ഖാനോടൊപ്പം മിഥില പാൽക്കറും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മൃതശരീരവുമായി പോകുന്ന മൂന്ന് പേരുടെ കഥയാണ് ചിത്രം പറയുന്നത്. റോണീ സ്ക്ര്യൂവാലയാണ് നിർമാണം.
സലാം ബുഖാരി, മിഥുൻ മാനുവൽ തോമസ് ടീമിെൻറ ചിത്രത്തിൽ കോളജ് പ്രൊഫസറായാണ് ദുൽഖർ വേഷമിടുക. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ടീമിെൻറ പുതിയ ചിത്രത്തിലും ദുൽഖർ നായകനാകും. ദുൽഖറിെൻറ ആദ്യ ചിത്രം ‘സെക്കൻറ് ഷോ’ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രെൻറ ‘സുകുമാരക്കുറുപ്പ്’ എന്ന ചിത്രവും താരത്തിെൻറതായി പുറത്തുവരാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.