തന്‍റെ മാഡം കാവ്യയാണെന്ന് പൾസർ സുനി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ താൻ നേരത്തേ സൂചിപ്പിച്ച മാഡം കാവ്യാ മാധവൻ തന്നെയാണെന്ന് കേസിലെ ഒന്നാംപ്രതി സുനിൽകുമാർ. ഇന്ന് എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മാധ്യമ പ്രവർത്തകരോടായിരുന്നു സുനിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. മുതിര്‍ന്ന നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് സുനിയെ സി.ജെ.എം കോടതിയില്‍ കൊണ്ടുവന്നത്.
താൻ കള്ളനല്ലേ കള്ളന്‍റെ കുമ്പസാരം എന്തിന് കേൾക്കുന്നു എന്നും പൾസർ സുനി മാധ്യമപ്രവർത്തകരോട് ചോദിച്ചു. മാഡം ആരെന്ന് ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നുവെന്നും തന്‍റെ മാഡം കാവ്യയാണെന്നും സുനി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ മുതല്‍ സുനി വെളിപ്പെടുത്തിയ പേരാണ് മാഡം. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നുവെങ്കിലും മാഡം ആരാണെന്ന് സുനി വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞതവണ നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കൊണ്ടുവരുമ്പോള്‍ മാഡം ആരെന്ന് താന്‍ വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞിരുന്നു. എന്നാൽ അങ്കമാലി കോടതിയില്‍ പൊലീസ് സുനിയെ കൊണ്ടുവന്നിരുന്നില്ല. കാവ്യക്ക് തന്നെ അറിയില്ലെന്ന് പറയുന്നത് വെറുതെയാണെന്ന് കഴിഞ്ഞ തവണ കോടതിയില്‍ വന്നപ്പോള്‍ സുനി പറഞ്ഞിരുന്നു.
ക്വട്ടേഷൻ നൽകിയത് ഒരു മാഡമാണെന്ന് സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലുണ്ടായിരുന്നു. എന്നാൽ ഇത് അന്വേഷണത്തെ വഴി തെറ്റിക്കാണോയെന്നും പൊലീസ് സംശയിച്ചിരുന്നു. എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുപിന്നില്‍ ഒരു മാഡം ഉണ്ടെന്ന് അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിക്കായി ജാമ്യമെടുക്കാന്‍ വന്നവരാണ് മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ കൊടുത്തതെന്നാണ് ഫെനി പറഞ്ഞത്. നടിയെ ആക്രമിച്ചകേസിലെ പ്രതികള്‍ ജാമ്യം കിട്ടുന്നതുമായി ബന്ധപ്പെട്ട് മാവേലിക്കരയില്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും ‘മാഡ’വുമായി ആലോചിച്ചശേഷം വിവരം അറിയിക്കാം എന്ന് പറഞ്ഞ് അവര്‍ പോയതായും ഫെനി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.