Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദുരിതബാധിതരെ...

ദുരിതബാധിതരെ സഹായിക്കാൻ സ്​റ്റേജ്​ഷോയുമായി അമ്മ

text_fields
bookmark_border
amma-generala-body1
cancel
കൊച്ചി: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ ധനം സമാഹരിക്കാൻ അഭിനേതാക്കളുടെ സംഘടന. താരങ്ങ​ളെ അണിനിരത്തി  സ്​റ്റേജ്​ ഷോ സംഘടിപ്പിച്ച്​ പണം സമാഹരിക്കുകയാണ്​ ലക്ഷ്യം. ഇതുസംബന്ധിച്ച്​ സർക്കാറുമായി ഉടൻ ചർച്ച നടത്തുമെന്ന്​ ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു ‘മാധ്യമ’ത്തോട്​ പറഞ്ഞു. 

​ദുരിതബാധിതരെ സഹായിക്കാനുള്ള ആദ്യഘട്ടമെന്ന നിലയിൽ ‘അമ്മ’യുടെ വിഹിതമായി പത്തുലക്ഷം രൂപ പ്രസിഡൻറ്​ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ തുടങ്ങിയവർ സ്വന്തംനിലക്കും സംഭാവനകൾ നൽകി. എന്നാൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ കാര്യമായ സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയാണ്​ ‘അമ്മ’ എല്ലാ താരങ്ങളുടെയും പങ്കാളിത്തത്തോടെ സ്​റ്റേജ്​ ഷോ സംഘടിപ്പിക്കാൻ ​ആലോചിക്കുന്നത്​. സൂനാമി ദുരന്തം വിതച്ച ഘട്ടത്തിൽ സമാനരീതിയിൽ ധനസമാഹരണം നടത്തിയിരുന്നു. 

കേരളത്തിനുപകരം ഏതെങ്കിലും വിദേശരാജ്യത്താകും സ്​റ്റേജ്​ ഷോ സംഘടിപ്പിക്കുക. മലയാളികൾ കൂടുതലുള്ളതും പരമാവധി തുക സമാഹരിക്കാൻ കഴിയുന്നതുമായ രാജ്യങ്ങളാണ്​ പരിഗണനയിലുള്ളത്​. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഷോ സംഘടിപ്പിച്ചാൽ കാര്യമായ വരുമാനം ലഭിക്കില്ലെന്നാണ്​ വിലയിരുത്തൽ. വേദി, തീയതി തുടങ്ങിയ കാര്യങ്ങളിൽ സർക്കാറുമായുള്ള ചർച്ചക്ക്​ ശേഷമാകും അന്തിമതീരുമാനം.

കേരളത്തിന്​ പിന്തുണയുമായി തമിഴ്​ സിനിമ ലോകവും നേരത്തേ രംഗത്തെത്തിയുരുന്നു. കമൽഹാസൻ, കാർത്തി, സൂര്യ തുടങ്ങിയ അഭിനേതാക്കളും തമിഴ്​ നടികർ സംഘവും നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകിയിരുന്നു. ദുരിതബാധിതർക്ക്​ പരമാവധി സഹായം എത്തിക്കാൻ ​തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ പ്രേക്ഷകരോടും ആഹ്വാനം ചെയ്​തിട്ടുണ്ട്​. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsammaheavy rainmalayalam newskerala flood reliefKeralaFloodsKeralaSOSDonateForKeralaKerala Chief Minister's Distress Relief Fund
News Summary - kerala flood relief- kerala news
Next Story