വിനായകൻ മികച്ച നടൻ; രജിഷ നടി, ചിത്രം മാൻഹോൾ, വിധു വിൻസെന്‍റ് സംവിധായിക
text_fieldsതിരുവനന്തപുരം: 2016ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി എ.കെ ബാലനാണ് അവാർഡ് പ്രഖ്യാപിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം കമ്മട്ടിപ്പാടത്തിലെ അഭിനയ മികവിന് വിനായകൻ മികച്ച നടനുള്ള പുരസ്കാരം നേടി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് വിനായകന് ലഭിക്കുക.
ഖാലിദ് റഹ്മാൻ ചിത്രം അനുരാഗ കരിക്കിൻ വെള്ളത്തിലെ അഭിനയത്തിലൂടെ രജിഷ വിജയൻ മികച്ച നടിയായി. വിധു വിൻസെൻറ് മികച്ച സംവിധായികക്കുള്ള പുരസ്കാരവും ‘മാൻഹോൾ’ മികച്ച ചിത്രത്തിനുള്ള അവാർഡും നേടി. മികച്ച സംവിധായകക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി നേടുന്ന വനിതയാണ് വിധു വിൻസെൻറ്.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ആഷിക് അബു നിർമ്മിച്ച ‘മഹേഷിെൻറ പ്രതികാരം’ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥക്കുള്ള പുരസ്കാരം ശ്യാം പുഷ്കരൻ (മഹേഷിെൻറ പ്രതികാരം) സ്വന്തമാക്കി. കമ്മട്ടിപാടത്തിലെ അഭിനയിത്തിലൂടെ മണികണ്ഠൻ ആചാരി മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടി. കാഞ്ചന പി.കെ (ഒാലപീപ്പി) സഹനടിക്കുള്ള അവാർഡിനർഹയായി. മികച്ച നവാഗത സംവിധായകനായി ഷാനവാസ് കെ. ബാവക്കുട്ടി(കിസ്മത്ത്) തെരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ. ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. ബോക്സ് ഒാഫീസിൽ കളക്ഷൻ റെക്കോഡ് നേടിയ പുലിമുരുകൻ ഉൾപ്പടെ 68 സിനിമകളാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് എത്തിയത്.
പുരസ്കാര വിജയികൾ
- മികച്ച നടൻ: വിനായകൻ ടി.കെ (കമ്മട്ടിപ്പാടം)
- മികച്ച നടി: രജിഷ വിജയൻ (അനുരാഗ കരിക്കിൻവെള്ളം)
- മികച്ച സ്വഭാവ നടൻ: മണികണ്ഠൻ ആചാരി (കമ്മട്ടിപ്പാടം)
- മികച്ച സ്വഭാവ നടി: കാഞ്ചന പി.കെ (ഒാലപ്പീപ്പി)
- മികച്ച കഥാചിത്രം: മാൻഹോൾ (സംവിധായക: വിധു വിൻസെന്‍റ്, നിർമാണം: എൻ.പി വിൻസെന്‍റ്)
- മികച്ച രണ്ടാമത്തെ കഥാചിത്രം: ഒറ്റയാൾ പാത (സംവിധായകർ: സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേനൻ, നിർമാതാവ്: സന്തോഷ് ബാബു സേനൻ)
- ജനപ്രീതിയും കാലമൂല്യവുമുള്ള ചിത്രം: മഹേഷിന്‍റെ പ്രതികാരം (നിർമാണം: ആഷിഖ് അബു സംവിധാനം: ദിലീഷ് പോത്തൻ)
- മികച്ച സംവിധായക: വിധു വിൻസെന്‍റ് (മാൻഹോൾ)
- മികച്ച നവാഗത സംവിധായകൻ: ഷാനവാസ് കെ. ബാവക്കുട്ടി (കിസ്മത്ത്)
- മികച്ച ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)
- മികച്ച ബാലതാരം (പെൺ): അബനി ആനന്ദ് (കൊച്ചവ്വപൗലോ അയ്യപ്പകൊയ്ലോ)
- മികച്ച കഥകൃത്ത്: സലിം കുമാർ (കറുത്ത ജൂതൻ)
- മികച്ച ഛായാഗ്രഹണം: എം.ജെ രാധാകൃഷ്ണൻ (കാടുപൂക്കുന്ന നേരം)
- മികച്ച തിരക്കഥാകൃത്ത്: ശ്യാം പുഷ്കരൻ (മഹേഷിന്‍റെ പ്രതികാരം)
- മികച്ച കലാ സംവിധായകൻ: ഗോകുൽദാസ് എ.വി, എസ്. നാഗരാജ് (കമ്മട്ടിപ്പാടം)
- മികച്ച ഗാനരചന: ഒ.എൻ.വി കുറുപ്പ് (കാംബോജി- നടവാതിൽ തുറന്നില്ല...)
- മികച്ച സംഗീത സംവിധാനം: എം. ജയചന്ദ്രൻ (കാംബോജി)
- മികച്ച പിന്നണി ഗായകൻ: സൂരജ് സന്തോഷ് (ഗപ്പി-തനിയേ മിഴികൾ...)
- മികച്ച പിന്നണി ഗായിക: കെ.എസ് ചിത്ര (കാംബോജി-നടവാതിൽ തുറന്നില്ല...)
- മികച്ച പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി)
- മികച്ച സിങ്ക് സൗണ്ട്: ജയദേവൻ ചക്കാടത്ത് (കാടുപൂക്കുന്ന നേരം)
- മികച്ച ശബ്ദമിശ്രണം: പ്രമോദ് തോമസ് (കാടുപൂക്കുന്ന നേരം)
- മികച്ച സൗണ്ട് ഡിസൈനിങ്: ജയദേവൻ ചക്കാടത്ത് (കാടുപൂക്കുന്ന നേരം)
- മികച്ച കളറിസ്റ്റ്: ഹെൻറോയ് മെസിയ (കാടുപൂക്കുന്ന നേരം)
- മികച്ച മേക്കപ്പ്: എം.ജി റോഷൻ (നവൽ എന്ന ജുവൽ)
- മികച്ച വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ (ഗപ്പി)
- മികച്ച ഡബിങ് ആർടിസ്റ്റ് (ആൺ):വിജയ് മോഹൻ മേനോൻ (ഒപ്പം)
- മികച്ച ഡബിങ് ആർടിസ്റ്റ് (പെൺ): എം. തങ്കമണി (ഒാലപ്പീപ്പി)
- മികച്ച നൃത്ത സംവിധാനം: വിനീത് (കാംബാജി)
- മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: തങ്കമണി (ഒാലപീപ്പി)
- മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി
- മികച്ച സിനിമ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ (അജു കെ. നാരായണൻ)
- മികച്ച സിനിമ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ (എൻ. പി സജീഷ്)
പ്രത്യേക ജൂറി പരാമർശം
- ചലച്ചിത്ര സംസ്കാര പഠനം: ഹരിത സീമ (ചന്ദ്രശേഖരൻ)
പ്രത്യേക ജൂറി പുരസ്കാരം
- അഭിനയം: കെ. കലാധരൻ (ഒറ്റയാൾ പാത)
പ്രത്യേക ജൂറി പരാമർശങ്ങൾ:
- കഥ: ഇ. സന്തോഷ് കുമാർ
- അഭിനയം: സുരഭി ലക്ഷ്മി (മിന്നാമിനുങ്ങ്)
- ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ (ഗപ്പി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.