ഇത് പാവം ഒരു ചായക്കാടക്കാരെൻറ ‘മൻ കീ ബാത്’
text_fieldsഇത് ആണത്തുമുള്ള ഉശിരൻ ചായയാണ്, നിസ്സഹായതയുടെ തേയിലക്കൊത്തിൽ രോഷം കലർത്തിയുള്ള ഒരു സാധാരണക്കാരെൻറ കടുപ്പമേറിയ സാമൂഹ്യപ്രതിരോധം. മനസിെൻറ പറച്ചിലുകൾ എന്നാണ് മൻകീ ബാത്തിെൻറ പച്ചമലയാളം. തിളച്ചുമറിയുന്ന ചായപ്പാത്രത്തിന് സമാനം ഒരു ചായക്കടക്കാരെൻറ ഉരുകിെപ്പാന്തുന്ന മനസ്സിെൻറ നേർപറച്ചിലുകളാണിവിടെ. നോട്ടറുതി ദുരിതം വിതറിയ നാളുകളിൽ നീറിപ്പുകഞ്ഞ ലക്ഷക്കണക്കിന് ഇന്ത്യൻ സാധാരണക്കാരെൻറ ലക്ഷണമൊത്ത പ്രതിനിധിയാണ് ഇൗ ചായക്കടക്കാരൻ.
ഇക്കാലമത്രയും വിയർപ്പൊഴുക്കി സ്വരുക്കൂട്ടിയ കരുതിവെയ്പുകളെല്ലാം ഒരു രാത്രിക്കിപ്പുറം വെറും കടലാസുകളായി തീരുന്നത് നിസ്സഹായതോടെ നോക്കി നിക്കേണ്ടി വന്ന ഗതികേട്, ഒടുവിൽ നോട്ടുകളെല്ലാം അടുപ്പിലിട്ട് കത്തിച്ച് ഒറ്റയാൾ പ്രതിഷേധമായി ആളിക്കത്തി ഭരണകൂടത്തോട് കണക്ക് തീർത്ത അസാധാരണ പ്രതിരോധം.....കൊല്ലം കടയ്ക്കൽ മുക്കുന്നം സ്വദേശി യഹിയ ഇങ്ങനെയൊക്കെയാണ് നോട്ടുനിരോധന കാലത്ത്നാടറിഞ്ഞത്. വാർത്തകൾക്കപ്പുറം ചുട്ടുപൊള്ളുന്ന ജീവിത തീക്ഷ്ണതയുടെ വിയർപ്പും രക്തവും ചാലിച്ച വലിയൊരു കഥ യഹിയക്ക് നമ്മോട് പറയാനുണ്ട്. അല്ല, നമ്മുടെ സാമൂഹമനസ്സിനോട് ചോദിക്കാനുണ്ട്, ചിലപ്പോൾ വെല്ലുവിളിക്കാനും...
ഇൗ ജീവിതാടരുകൾക്കും അനുഭവസാക്ഷ്യങ്ങൾക്കും, വേറിട്ട ഇടപെടലുകൾക്കും വളരെ വ്യത്യസ്തമായൊരു ദൃശ്യഭാഷയൊരുങ്ങുകയാണ്. ഒരു ചായക്കാടക്കാരെൻറ മൻകീ ബാത് എന്നാണ് ഇൗ ദൃശ്യവിഷ്കാരത്തിന് പേര്. കടുകട്ട സാഹിത്യാവതണത്തിെൻറ പശ്ചാത്തലത്തിലെ വിപ്ലവത്തിെൻറ ഘനഗാംഭീര്യവും ആേവശ രോമാഞ്ചവുമൊന്നും പ്രതീക്ഷിക്കുന്നവർ ഇൗ ഡോക്യുമെൻറി കാണരുത്. എല്ലാം വളരെ ലളിതമാണ്. ഒരു തനി നാട്ടുമ്പുറത്തുകാരാൻ പച്ചയായ ഭാഷയിൽ മനസ് തുറക്കുകയാണ്, അനുഭവം പങ്കുവെക്കുകയാണ്. കഥ പറയുന്നതാകെട്ട ദൃശ്യങ്ങൾക്കൊപ്പം കാരിക്കേച്ചറുകളും. ഇൗ പ്രതിഷേധത്തിന് പതിനായിരം മുദ്രാവാക്യങ്ങെളക്കാൾ മുഴക്കവും മുരൾച്ചയുമുണ്ട്. ലക്ഷം ആൾബലത്തേക്കാൾ ആരവമാണ്. കോടി ബാനറുകളെക്കാൾ മൂർച്ചയുണ്ട്.
കറുത്ത കാലേത്താടും വരണ്ട ജീവിതാനുഭവങ്ങളോടും പല്ലിളിച്ചിച്ചും തെറിപറഞ്ഞും നിസ്സാരമായി കാർക്കിച്ച് തുപ്പിയുമെല്ലാം ഇൗ ചായക്കടക്കാരൻ മുതുകും ചൊറിഞ്ഞ് നടന്നുപോകുന്നത് നിങ്ങൾക്ക് കാണാം. കോമാളിയെന്ന് പൊതുസമൂഹത്തിൽ അധികവും വിധിയെഴുതിയ ആ മനുഷ്യൻ രാജ്യം ഭരിക്കുന്നവരെ ‘പോടാ പുല്ലേന്ന്’ വിളിച്ച് വെല്ലുവിളിച്ചപ്പോഴാണ് ‘മാക്സി’ക്കുള്ളിലെ തേൻറടും ഉത്തരവാദിത്തവുമുള്ള പൗരനെ നാടും നാട്ടുകാരും തിരിച്ചറിഞ്ഞത്.
എന്തും വെട്ടിത്തുറന്നു പറയുന്ന യഹിയക്കുള്ളിൽ ആടുജീവിതം നയിച്ച് വെന്തുരുകിയ മറ്റൊരു മനുഷ്യനുണ്ടെന്ന തിരിച്ചറിവ് കൂടി ഡോക്യുമെൻററി പങ്കുവെക്കുന്നു. ദൃശ്യങ്ങളും കാരിക്കേച്ചറുകളും തെളിനിരിെനക്കാൾ നൈർമല്യമുള്ള ശബ്ദാവതരണത്തിൽ കോർത്തും ലാളിത്യത്തിൽ പൊതിഞ്ഞും തയ്യാറാക്കിയിരിക്കുന്നത് അധ്യാപകനും മാധ്യമപ്രവർത്തകനുമായ സനു കുമ്മിളാണ്. ആശയവും രചനയും സംവിധാനവുമെല്ലാം സനുവിേൻറത് തന്നെ. അസീം യൂസഫാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മാർച്ച് 22 ന് രാത്രി 7 ന് കൊല്ലം കടയ്ക്കൽ ചിൽഡ്രൻസ് പാർക്കിലാണ് ആദ്യ പ്രദർശനം. ഫിലിം സൊസൈറ്റികളുടെ സഹകരണത്തോടെ തെരുവുകളിലെമ്പാടും ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.