ലൗ എഫ് എം തിയേറ്ററിലേക്ക്
text_fields
രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ് നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ലൗ എഫ് എം ഫെബ്രുവരി 28 ന് തിയേറ്ററിലേക്ക്. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതര ിപ്പിക്കുന്നത്.
അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍, ജിനോ ജോണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്,നിര്‍മ്മല്‍ പാലാഴി, ദേവന്‍, മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഗത, ശശി കലിംഗ, സാജു കൊടിയന്‍, ബിറ്റോ, ആലങ്കോട് ലീലാകൃഷ്ണന്‍, അബു വളയംകുളം, വിജയന്‍ കോഴിക്കോട്, ജെയിംസ് ഏലിയ, ബോബന്‍ ആലമ്മൂടന്‍, അഷറഫ് ഗുരുക്കള്‍, ആനന്ദ് കോഴിക്കോട്, സിനില്‍ സൈനുദ്ദീന്‍, അല്‍ക്കു, സച്ചിന്‍, വിനോഷ്, ആകാശ് ദേവ്, സുബീഷ് ഭാസ്ക്കര്‍, ദിലീപ് പൊന്നാനി, ഹരിദാസ് പൊന്നാനി, ഷബിന്‍, അഡ്വ. നിഖില്‍, ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, അഞ്ചു,നീനാകുറുപ്പ്, ദിവ്യ, അഞ്ജലി, ശ്രീക്കുട്ടി, ഡോ.ഉമ, കൂബ്ര, ഐറിന്‍, ആഷ്ലി, ബേബി അനശ്വര, ബേബി പിങ്കി ,എന്നിവരാണ് അഭിനേതാക്കള്‍.
അപ്പാനി ശരത്ത്(ഗസല്‍) അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ഫാമിലി എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുക്കുന്നത്. ജാനകി കൃഷ്ണന്‍ , മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍. ചെറിയ ഇടവേളയ്ക്ക് ശേഷം പാലയ്ക്കല്‍ തങ്ങളായി നടന്‍ ദേവന്‍ ശ്രദ്ധേയമായ കഥാപാത്രമായി ഈ ചിത്രത്തിലൂടെ വരുന്നതും മറ്റൊരു പുതുമയാണ്. പ്രണയഗാനം ഉള്‍പ്പെടെ അഞ്ച് ഗാനങ്ങളും ചിത്രത്തിലുണ്ട്. തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, മാഹി, കാസര്‍കോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
ബാനര്‍-ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം-ബെന്‍സി നാസര്‍, സംവിധാനം-ശ്രീദേവ് കപ്പൂര്‍,രചന-സാജു കൊടിയന്‍, പി.ജിംഷാര്‍, ഛായാഗ്രഹണം - സന്തോഷ് അനിമ, ഗാനരചന- കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണന്‍, ഒ.എം.കരവാരക്കുണ്ട്, ഉണ്ണികൃഷ്ണന്‍ വാര്യര്‍, സംഗീതം - കൈതപ്രം വിശ്വനാഥന്‍, അഷ്റഫ് മഞ്ചേരി, പ്രദീപ് സാരണി, പശ്ചാത്തല സംഗീതം-ഗോപിസുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, പ്രൊ.എക്സിക്യൂട്ടീവ് വിനോഷ് കൈമള്‍, എഡിറ്റിങ്- ലിജോ പോള്‍, ആര്‍ട്ട് ഡയറക്ടര്‍ - രഞ്ജിത് കോത്തേരി, കോസ്റ്റ്യും - കുമാര്‍ എടപ്പാള്‍, മേക്കപ്പ് - മനോജ് അങ്കമാലി, കൊറിയോഗ്രാഫി - അരുണ്‍ നന്ദകുമാര്‍, ആക്ഷന്‍ ഡയറക്ടര്‍ - അഷ്റഫ് ഗുരുക്കള്‍, പിആര്‍ഒ - പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടര്‍സ് - സന്തോഷ് ലാല്‍ അഖില്‍ സി തിലകന്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.