Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമലകയറാം; പുതിയ...

മലകയറാം; പുതിയ കാഴ്​ചപ്പാടുകളിലേക്ക്​

text_fields
bookmark_border
മലകയറാം; പുതിയ കാഴ്​ചപ്പാടുകളിലേക്ക്​
cancel

തിരുവനന്തപുരം: ഭൂട്ടാനിൽ നിന്നുള്ള സിനിമകൾ അപൂർവമാണ്​. ഇറങ്ങുന്നവയാക​െട്ട അതിസുന്ദരവും.പുതിയ പാഠങ്ങളിലേക് കും പുതിയ കാഴ്​ചപ്പാടുകളിലേക്കുമുള്ള മലകയറ്റമാണ് പാവോ ചോയ്​നിങ്​ഡോർജി എഴുതി സംവിധാനം ചെയ്​ത ‘ലുനാന: എ യാക്​ ഇൻ ദി ക്ലാസ്​റൂം’. ലോകത്തിലെ തന്നെ ഏറ്റവുംഒറ്റപ്പെട്ട പ്രദേശങ്ങളിലൊന്നായ ഭൂട്ടാനിലെ പർവതഗ്രാമം ലുനാനയിലെ സ്​കൂളിലേക്ക്​ തലസ്​ഥാനമായ
തിംഫുവിൽ നിന്ന്​ നിർബന്ധിത സർക്കാർ സേവനത്തിനായി പോകുന്ന അധ്യാപകനായ ഉഗ്​യെൻഡോർജിയുടെ പരിവർത്തനത്തി​​​​െൻറ കഥയാണിത്​.

അധ്യാപന ജോലിയിൽ തൽപരനല്ലാത്ത ഉഗ്​യെൻഗായകനായി ആസ്​ത്രേലിയയിലേക്ക്​ ചേക്കേറാനുള്ള ഒരുക്കത്തിലാണ്​. അതിനിടയിൽ സർക്കാറുമായുള്ളകരാർ പ്രകാരം എല്ലാ ആധുനിക സൗകര്യങ്ങളും ഉപേക്ഷിച്ച്​ വൈദ്യുതി പോലുമില്ലാത്ത ലുനാനിലേക്ക്​പോകാൻ ഉഗ്​യെൻ നിർബന്ധിതനാകുന്നു. പഠിപ്പിക്കാനാണ്​ പോകുന്നതെങ്കിലും ദിവസങ്ങൾ നീളുന്ന കഠിനമായ ആ യാത്ര പുതിയ ഉൾവെളിച്ചം നൽകുന്നത്​ അയാൾക്കാണ്​. ക്ലാസ്​മുറിയിലെയും താമസസ്​ഥലത്തെയും അസൗകര്യങ്ങളിൽ അതൃപ്​തനായ ഉഗ്​യെൻ ഉടൻ തിരിച്ചു​േപാകാൻ സംവിധാനമൊരുക്കണമെന്ന്​ ഗ്രാമമുഖ്യനോട്​ പറഞ്ഞാണ്​ ജോലി ആരംഭിക്കുന്നത്​ തന്നെ.

പരിചയപ്പെടു​േമ്പാൾ കുട്ടികളിലൊരാൾ ഭാവിയിൽ അധ്യാപകനാകണമെന്നാണ്​ പറയുന്നത്​. അതിന് കാരണമായിഅവൻ ചൂണ്ടിക്കാണിക്കുന്നത്​ ഇതാണ്​ -‘അധ്യാപകർ ഭാവിയെ സ്​പർശിക്കാൻ സഹായിക്കുന്നവരാണ്​’.ഇത്​ ഉഗ്​യെനി​​​​െൻറ ചിന്തയെ മാറ്റിമറിക്കുന്നു. ക്രമേണ ആ ഗ്രാമത്തെയും ത​​​​െൻറ ജോലിയെയും ഇഷ്​ടപ്പെടുന്നെങ്കിലും സ്​കൂൾ പൂട്ടുന്ന മഞ്ഞുകാലം വരു​േമ്പാളേക്കും ഉഗ്​യെനിന്​ അവിടം വിടേണ്ടി വരുന്നു.​പ്രകൃതിയും ജീവജാലങ്ങളും മനുഷ്യ ജീവിതവുമായി എന്തുമാത്രം ഇഴചേർന്നു നിൽക്കുന്നു എന്നതിരിച്ചറിവാണ്​ ഗ്രാമീണ ജീവിതം ഉഗ്​യെനിന്​ നൽകുന്നത്​.

യാക്ക്​ പാലകയായ സാൽഡൻ നൽകുന്നയാക്കിനെ ക്ലാസ്​മുറിയിൽ പരിപാലിച്ച്​ വളർത്തുന്നതോടെ അയാളുടെ കാഴ്​ചപ്പാടുകൾ തന്നെ മാറുന്നു.ആ​േഗാളതാപനം എന്ന്​ കേട്ടിട്ട്​ പോലുമില്ലെങ്കിലും കാലാവസ്ഥയിലും പ്രകൃതിയിലും വരുന്ന മാറ്റങ്ങളിലെആശങ്ക അയാളുടെ വഴികാട്ടിയായി എത്തുന്ന മിഷെൻ പങ്കുവെക്കുന്നുണ്ട്​. സന്തോഷ സൂചികയിൽ

ലോകത്ത്​ ഒന്നാമത്​ നിൽക്കുന്ന ഭൂട്ടാനിൽ നിന്ന്​ എന്ത്​ സന്തോഷം തേടിയാണ്​ മറ്റൊരു രാജ്യത്തേക്ക്​ പോകുന്നതെന്ന്​ ഉഗ്​യെനിനോട്​ ചോദിക്കുന്നുണ്ട്​ ലുനാനിലെ ഗ്രാമമുഖ്യൻ. അതിന്​ അപ്പോൾ മറുപടി
പറയുന്നില്ലെങ്കിലും ആസ്​​േ​ത്രലിയയിലെ ഭോജനശാലയിലിരുന്ന്​ സാൽഡൻ പഠിപ്പിച്ച യാക്ക്​ ഇടയന്മാരുടെ പാട്ട്​ പാടു​േമ്പാൾ അയാൾ തിരിച്ചറിയുകയാണ്​-ത​​​​െൻറ സന്തോഷം ലുനാനിൽ തന്നെ.

‘ഹേമ ഹേമ: സിങ്​​ മീ എ സോങ്​ വൈൽ ​െഎ വെയ്​റ്റ്​’ എന്ന സിനിമയിലൂടെ അന്താരാഷ്​ട്ര ചലച്ചിത്രമേളകളിൽ ഭൂട്ടാന്​ ഇരിപ്പട​െമാരുക്കിയ പാവോ ഏറെ ബുദ്ധിമുട്ടിയാണ്​ ലുനാന ഒരുക്കിയത്​. സമുദ്രനിരപ്പിൽ നിന്ന്​ 5000 അടിയിലേ​െറ ഉയരെയുള്ള, വൈദ്യുതി ഇല്ലാത്ത ലുനാനിൽ സൗരോർജം ഉപയോഗിച്ചായിരുന്നു ചിത്രീകരണം. പുറംലോകവുമായി ബന്ധമില്ലാ​െത രണ്ട്​ മാസത്തോളം എടുത്തു ചിത്രീകരണം പുർത്തിയാക്കാൻ. ഗ്രാമീണർ തന്നെയായിരുന്നു അഭിനേതാക്കളിൽ ഭൂരിപക്ഷവും. ‘സി ഫൊർ കാർ’ എന്ന്​ ഉഗ്​യെൻ പഠിപ്പിക്കു​േമ്പാൾ അത്​ എന്താണെന്ന്​ കുട്ടികൾ ചോദിക്കുന്നതിൽ ഒട്ടും അതി​ശയോക്​തിയി​
ല്ലെന്ന്​ സംവിധായകൻ പിന്നീട്​ വ്യക്​തമാക്കിയിട്ടുണ്ട്​്​. ജീവിതത്തിൽ ഇന്നേവരെ കാറ്​ കണ്ടിട്ടില്ല ല​ുനാനിലെ കുട്ടികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsiffk 2019LunanBhutan movieiffk2019
News Summary - Lunna Movie review-Movies
Next Story