`ഈ പറവ പൊളിയാണ്, ഇച്ചാപ്പിയും ഹസീബും മനസ്സിൽ നിന്ന് മായുന്നില്ല`
text_fieldsസൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രം പറവ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ സൗബിനെയും ചിത്രത്തെത്തിയും പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്.
ഈ പറവ പൊളിയാണെന്നും പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ടെന്നും നടിയും ആക്ടിവിസ്റ്റുമായ മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു.
നേരം വെളുത്തിട്ടും ഉച്ചയാകാറായിട്ടും ഇച്ചാപ്പിയും ഹസീബും മനസ്സിൽ നിന്ന് മായുന്നില്ല. ഇച്ചാപ്പിയും ഉമ്മയും, ഇച്ചാപ്പിയുടെ ഒമ്പതാം ക്ലാസ്സിലെ ടീച്ചറും, സുറുമിയും സുറുമിയുടെ ഇടവും വലവും കാവൽ നിൽക്കുന്ന കൂട്ടുകാരികളും, മട്ടാഞ്ചേരി ടീമും. ഇവരോടൊപ്പം സമയം ചിലവഴിച്ച് മതിയായില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ പാർവതി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പറവ കണ്ടു. ഇന്നലെ രാത്രി തന്നെ fb യിൽ ഒരു കമൻറുമിട്ടു. നേരം വെളുത്തിട്ടും ഉച്ചയാകാറായിട്ടും ഇച്ചാപ്പിയും(Amal Shah) ഹസീബും (Govinel Pai) മനസ്സിൽ നിന്ന് മായുന്നില്ല. ഇച്ചാപ്പിയും ഉമ്മയും, ഇച്ചാപ്പിയുടെ ഒമ്പതാം ക്ലാസ്സിലെ ടീച്ചറും, സുറുമിയും സുറുമിയുടെ ഇടവും വലവും കാവൽ നിൽക്കുന്ന കൂട്ടുകാരികളും, ,Six four മട്ടാഞ്ചേരി ടീമും. ഇവരോടൊപ്പം സമയം ചിലവഴിച്ച് മതിയായില്ല. 2 മണിക്കൂർ 27 മിനിറ്റിൽ അവരുടെ ലോകത്തേക്കുള്ള ജാലകം സൗബിൻ അടച്ച് കളഞ്ഞു. മതി കണ്ടത് എന്ന് പറഞ്ഞത് പോലെ! കണ്ട് മതിയായില്ല. ഇനിയും ജീവിക്കണം അവരുടെ ലോകത്തിൽ.
സൗബിൻ.. "ഈ പറവ പൊളിയാണ്". പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്. ലിറ്റിൽ സ്വയമ്പേ നീ ലിറ്റിൽ അല്ല ബിഗ് സ്വയമ്പാണ്. സിനിമയിൽ Sync Sound മാത്രമേ ചെയ്യാവു എന്ന് ഈ സിനിമ കണ്ടപ്പോ ഒന്നും കൂടെ ബോദ്ധ്യപ്പെട്ടു.എസിറ്റിംഗും ( പ്രവീൺ പ്രഭാകർ) ആർട്ടും സൗണ്ടും എന്ന് വേണ്ട എല്ലാം കലക്കി.
DQ.. Shane Nigam, Siddique Shine Tom Chacko ,Sreenath Bhas,i Srinda ,Harisree Ashokan ,Indrans, Jaffar Idukki തുടങ്ങി അവസാനം പട്ടികുട്ടിയെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത ആ അമ്മ വരെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. Thank you Soubin. Thank you Anvar Rasheed.
Brilliant movie IMDB Rating 8.9/10.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.