കേന്ദ്ര ഭരണം മുന്നറിയിപ്പ്
text_fieldsഎല്ലാ പാർട്ടിക്കാരും അവരുടെ പ്രകടനപത്രികകളിൽ കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസ ം, സാമൂഹികസുരക്ഷ എന്നിവ ഒാരോ അഞ്ചു വർഷം കൂടുേമ്പാഴും ചർച്ചയാക്കുന്നു. എന്നിട്ടും എ ന്തുകൊണ്ട് പുരോഗതിയുണ്ടാകുന്നില്ല എന്ന് ചിന്തിക്കാറുണ്ട്. എല്ലാ കാര്യങ്ങളും പരിപ ൂർണമായി മാറ്റാൻ സാധിക്കില്ല എന്നറിയാം.
എന്നാലും അതിനായി പരിശ്രമിക്കുന്നവരെയാ കണം അധികാരത്തിലെത്തിക്കേണ്ടത്. കഴിഞ്ഞ അഞ്ചുവർഷം ഒരു ഭരണകൂടം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ‘ഉണ്ട്’ എന്ന ഉത്തരത്തിൽ മാത്രം ഒതുങ്ങും. കാർഷിക മേഖലയിലെ തകർച്ച, നോട്ടുനിരോധനം എന്നിവ വലിയ പ്രത്യാഘാതമുണ്ടാക്കി. രാജ്യത്തിെൻറ വളർച്ചനിരക്കിലും കാർഷിക അഭിവൃദ്ധിയിലുമാണ് സർക്കാറുകൾ കൂടുതൽ ശ്രദ്ധചെലുത്തേണ്ടത്.
എന്നാൽ, സംഭവിക്കുന്നത് മറിച്ചാണ്. ഇനി വരുന്ന ഭരണകൂടം നിർബന്ധമായും ചെയ്യേണ്ടത് കർഷകരുടെ കണ്ണീരൊപ്പി അവരുടെ ഉൽപന്നങ്ങൾക്ക് കൃത്യമായ മൂല്യം ഉറപ്പാക്കുക എന്നതാണ്. അത് സാധ്യമല്ലാത്തിടത്തോളം കാലം രാജ്യം ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരും. 2019നുശേഷം ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പറഞ്ഞിരുന്നു.
തികച്ചും സങ്കടകരം എന്നേ പറയാനാകൂ. ഇന്ത്യ ജനാധിപത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്കു മാറുന്ന അവസ്ഥയാണ് സംജാതമാകുന്നത്. അങ്ങനെെയങ്കിൽ ചെറുകിട നാട്ടുരാജ്യങ്ങളായി ഇന്ത്യ ഛിന്നഭിന്നമാകുന്ന അവസ്ഥ വരും.
ആളുകൾ തമ്മിലുള്ള യുദ്ധമായിരിക്കും അങ്ങനെയെങ്കിൽ കാണാനാകുക. ഇത് തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയണം. ഇൗ ഭരണകൂടം സാമ്പത്തികശക്തികൾക്കുവേണ്ടിയുള്ളതാണ്. ഫോബ്സ് പട്ടികയിൽ ഇടംനേടുന്നവർക്കുവേണ്ടിയാകരുത് ഭരണം. സാമ്പത്തികശക്തികൾക്ക് അടിമകളാകാതിരിക്കാൻ ഭരിക്കുന്നവർ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.