മെട്രോയും ‘ശ്രീധരനും’ ഇനി സിനിമയിൽ; നായിക റിമ കല്ലിങ്കൽ
text_fieldsകൊച്ചി: സംസ്ഥാനത്തിന് അഭിമാനമായി ഒാട്ടം തുടങ്ങിയ മെട്രോയെയും മെട്രോമാൻ ശ്രീധരനെയും ബന്ധപ്പെടുത്തി സിനിമ പിറക്കുന്നു. പിറന്നുവീണ വീടും മണ്ണും മെട്രോ റെയിലിനു വേണ്ടി നഷ്ടപ്പെടുന്ന യുവതിയുടെ കഥ പറയുന്ന ‘അറബിക്കടലിെൻറ റാണി-ദി മെട്രോ വുമൺ’ സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങി. റിമ കല്ലിങ്കൽ നായികയായ ചിത്രത്തിൽ ‘ശ്രീധരനും’ പ്രധാന കഥാപാത്രമാണ്.
നഗരത്തിലെ പ്രശസ്ത തുണിക്കടയിൽ ജോലി ചെയ്യുന്ന തൃപ്പൂണിത്തുറക്കാരി പി.കെ. ലതിക എന്ന കഥാപാത്രത്തെയാണ് റിമ അവതരിപ്പിക്കുന്നതെന്ന് സംവിധായകരിൽ ഒരാളായ എം. പത്മകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. സിനിമയിൽ മെട്രോമാൻ ശ്രീധരൻ എന്ന പേരിലായിരിക്കില്ല. താരമൂല്യമുള്ള നടനായിരിക്കും.
എസ്. സുരേഷ്കുമാറിെൻറതാണ് തിരക്കഥ. സുരേഷ്കുമാറും പത്മകുമാറും സംയുക്തമായാണ് സിനിമ സംവിധാനം ചെയ്യുന്നത്. ‘തിരുവമ്പാടി തമ്പാൻ’, ‘ജലം’, ‘ശിക്കാർ’ തുടങ്ങി ശ്രദ്ധേയ സിനിമകൾ അണിയിച്ചൊരുക്കിയവരാണ് സുരേഷ്കുമാർ-പത്മകുമാർ കൂട്ടുകെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.