'മമ്മാലി എന്ന ഇന്ത്യക്കാരൻ' കളക്ഷൻ വിഹിതം ദുരിതാശ്വാസ നിധിയിലേക്ക്
text_fieldsകൊച്ചി: പ്രളയ ബാധിതർക്ക് കൈത്താങ്ങായി 'മമ്മാലി എന്ന ഇന്ത്യക്കാരൻ' സിനിമയുടെ അണിയറ പ്രവർത്തകർ. ആഗസ്റ്റ് രണ്ടിന ് പ്രദർശനത്തിനെത്തിയ സിനിമയുടെ കളക്ഷൻ തുകയിൽനിന്നും ഒരു വിഹിതം നിർമാതാവ് കാർത്തിക് കെ. നഗരം ദുരിതാശ്വാസ നിധി യിലേക്ക് നീക്കിവെച്ചതായാണ് ഫേസ്ബുക്ക് കുറിപ്പ്. യാത്രാ കുറിപ്പുകളിലൂടെ ശ്രദ്ധേയനായ അഭിലാഷ് ബാബുവാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
അഭിലാഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
പ്രിയകാർത്തികേയേട്ടാ .....(കാർത്തിക് നഗരം )ഇങ്ങള് കാണിച്ച ഈ നല്ല മനസ്സ് മറ്റുളളവർക്കു കൂടി കൂടുതൽ പ്രോൽസാഹനമാവട്ടെ കലയോടുളള അങ്ങയുടെ അടങ്ങാത്ത ആവേശമാണല്ലൊ മമ്മാലി എന്ന ഇന്ത്യക്കാരൻ സിനിമ നിർമ്മിക്കനും അതിലെ മമ്മാലിയാവാനും കാരണമായത് സെൻസറിങ്ങിൻെെ ഒരുപാട് ഗുലുമാലുകൾ നേരിട്ടാണല്ലൊ അങ്ങ് നാലഞ്ചു തീയേറ്ററിൽ സിനിമ റീലീസ് ചെയ്യിച്ചത് ഞങ്ങൾ നാട്ടുകാരെ മൊത്തം ചെറുതും വലുതുമായ റോളുകൾ തന്ന് സിനിമ എന്ന മോഹവലയത്തിൽ ഉൾപെടുത്തിയില്ലെ താങ്കൾ .....സിനിമ വന്നതും പോയതും ആരുമറിഞ്ഞില്ലാ എന്ന സ്ഥിരം നാട്ടുംമ്പുറ പരദൂക്ഷണവും അങ്ങയുടെ കാതുകളിൽ മുഴങ്ങിയല്ലൊ ....അതൊന്നും തെല്ലും വകവെക്കാതെ ഒരു ചെറു പുഞ്ചിരിയോടെയല്ലെ നിങ്ങൾ നേരിട്ടത് ഇന്നത്തെ സിനിമയുടെ നൂറു കോടിയും ഇരുനൂറു കോടിയും കളക്ഷൻ റീപ്പോർട്ട് കാണുന്ന സിനിമ ആസ്വാദകർക്ക് അങ്ങയുടെ ഈ സിനിമയുടെ ആദ്യ കളക്ഷൻ ചിലപ്പോ കണ്ണിൽ പെടില്ലായിരിക്കാം പക്ഷെ പ്രളയത്തിൽ സർവ്വതും നഷ്ട്ടപെട്ട് നിൽക്കുന്ന ജനതയ്ക്ക് ആശ്വാസമാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള ഈ കൊച്ചു സിനിമയുടെ ചെറിയൊരു സംഭാവന വലിയൊരു സ്വാന്തനമാണ് ......
അങ്ങയുടെ നല്ല മനസ്സിന് ബിഗ്സല്യൂട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.