ഞങ്ങളുമുണ്ട് കൂടെ; ജനത കർഫ്യൂവിന് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും
text_fieldsകൊച്ചി: കോവിഡ് വൈറസിെൻറ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ‘ജനത കർഫ്യൂ‘ വിന് പിന്തുണയുമായി സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. ഇരുവരും മാർച്ച് 22 ഞായറാഴ്ചയിലെ ജനത കർഫ്യൂവിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചു.
‘‘കൊറോണ വകതിരിവില്ലാതെ കടന്നുവരും. ഇതിന് മരുന്ന് കണ്ടുപിടിച്ചില്ല. ആരും സുരക്ഷിതരുമല്ല. പക്ഷേ ഇപ്പോൾ നമുക്ക് തടയാൻ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനത കർഫ്യൂവിന് ഞാനും അണിനിരക്കും’’ - മമ്മൂട്ടി വിഡിയോയിൽ പറഞ്ഞു.
‘‘േകാവിഡ് 19 ഇന്ത്യയിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വൈറസിെൻറ സമൂഹവ്യാപനം ഒറ്റക്കെട്ടായി തടയാം. വൈറസിനെതിരെ ജനങ്ങളെ സജ്ജരാക്കാൻ രാജ്യത്ത് ‘ജനത കർഫ്യൂ’ ആചരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിന് മുഖ്യമന്ത്രി പിന്തുണ അറിയിച്ചു കഴിഞ്ഞു. മറ്റെല്ലാം മാറ്റിവെച്ച് വീട്ടിൽ ഒതുങ്ങിക്കൂടാൻ ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്’’ - മോഹൻലാൽ വീഡിയോയിൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.