മമ്മൂട്ടി ആന്ധ്ര മുഖ്യമന്ത്രിയാകുന്നു; യാത്രയുടെ ചിത്രീകരണം ഇൗ മാസം തുടങ്ങും
text_fieldsആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ മമ്മൂട്ടിയെത്തുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തിെൻറ ചിത്രീകരണം ഈ മാസം 18ന് തുടങ്ങും. മമ്മൂട്ടി 20ന് ഷൂട്ടിങില്‍ പങ്കാളിയാകും. നീണ്ട 20 വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിെൻറ മെഗാ സ്റ്റാർ തെലുങ്കിലേക്ക് തിരിച്ച് േപാവുന്നത്.
1999 മുതല്‍ 2004 വരെയുള്ള വൈ.എസ്.ആറിെൻറ രാഷ്ട്രീയ ജീവിതമാണ് യാത്ര എന്ന സിനിമയുടെ പ്രമേയം. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈ.എസ്.ആറിെൻറ പദയാത്ര മുൻനിർത്തിയാണ് സിനിമ മുന്നോട്ട് പോകുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് ചെയ്യാമെന്ന ഉദ്ദേശമുള്ളതിനാലാണ് ചിത്രത്തിെൻറ ഷൂട്ടിങ് നേരത്തെ ആരംഭിക്കുന്നത്.
മുപ്പത് കോടിയോളം രൂപ മുടക്കിയെടുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി. രാഘവാണ്. തമിഴ് നടൻ സൂര്യ ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി എത്തുമെന്ന വാർത്തകളുണ്ടായിരുന്നു. ഭൂമികയും പ്രധാന വേഷത്തിലുണ്ടെന്നാണ് സൂചന. യാത്രയുടെ തമിഴ് പതിപ്പും പുറത്തിറങ്ങും. 70 എം.എം എൻറർടൈൻമെൻഡ്സിെൻറ ബാനറില്‍ ശശി ദേവി റെഡ്ഡി, വിജയ് ചില്ല എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
യാത്രയുടെ ഫസ്റ്റലുക് പോസ്റ്റർ വൻ ശ്രദ്ധ നേടിയിരുന്നു. ആന്ധ്രയിലെ പ്രധാനമാധ്യമങ്ങളെല്ലാം പോസ്റ്റർ ചർച്ചയാക്കി. വൈ.എസ്.ആറിെൻറ വേഷവിധാനത്തിലുള്ള മമ്മൂട്ടിയുടെ ലുക്കായിരുന്നു പോസ്റ്ററിെൻറ ഹൈലൈറ്റ്. മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് യാത്ര. 1992 ല്‍ പുറത്തിറങ്ങിയ സ്വാതി കിരണമായിരുന്നു ആദ്യ ചിത്രം. 1998ല്‍ റെയില്‍വേ കൂലി എന്ന ചിത്രവും പുറത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.