ഓണവും വിഷുവുംപോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്ഥ -മമ്മൂട്ടി
text_fieldsകൊച്ചി: ഓണവും വിഷുവുംപോലെ വർഷാവർഷം പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നതെന്ന് നടൻ മമ്മൂട്ടി. അതിജീവിച്ചു എന്ന് പ്രതീക്ഷിച്ചിരിക്കുേമ്പാഴാണ് വീണ്ടും മറ്റൊരു മഹാദുരന്തം വന്നത്. പരിസ ്ഥിതിയോടുള്ള നമ്മുടെ സമീപനവും കാലാവസ്ഥയെയും പ്രകൃതിയെയും വിലകുറച്ചു കാണുന്നതുംകൊണ്ടാകാം ദുരന്തങ്ങൾ ആവർത്തിക്കുന്നത്.
എറണാകുളം പ്രസ്ക്ലബും കേരള ലളിതകലാ അക്കാദമിയും ഇന്ത്യന്‍ ഓയില്‍ കോർപറേഷനും ചേർന്ന് ഫോട്ടോഗ്രഫി ദിനത്തില്‍ സംഘടിപ്പിച്ച പ്രളയചിത്രങ്ങളുടെ പ്രദർശനം ‘വെറ്റ് ഫ്രെയിംസ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി.
പ്രളയങ്ങളിൽനിന്ന് മലയാളി പഠിച്ച മാനുഷിക ഗുണങ്ങൾ എന്നും നിലനിർത്തണമെന്ന് മുഖ്യാതിഥി ഹൈബി ഈഡൻ എം.പി അഭിപ്രായപ്പെട്ടു. ദുരന്തത്തിൽ നാടിെൻറ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കൊച്ചിയിലെ മാധ്യമസ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫർമാർ പകർത്തിയ നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
പ്രസ്ക്ലബ് പ്രസിഡൻറ് ഡി. ദിലീപ്, സെക്രട്ടറി സുഗതൻ പി. ബാലൻ, വൈസ് പ്രസിഡൻറ് അരുണ്‍ ചന്ദ്രബോസ്, ഫോട്ടോ ജേണലിസ്‌റ്റ് ഫോറം കണ്‍വീനര്‍ പ്രകാശ് എളമക്കര, ജിപ്‌സൺ സിക്കേര, മുൻ മന്ത്രി കെ. ബാബു, ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസം നീളുന്ന എക്‌സിബിഷന്‍ 21ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.