ആവശ്യങ്ങൾ നേടിയെടുക്കാൻ ഡബ്ല്യു.സി.സിയെ പോലെ സംഘടന വേണമെന്ന് കരുതുന്നില്ല -മംമ്ത
text_fieldsസിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ സിനിമ കളക്ടീവ്(ഡബ്ല്യു.സി.സി), അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' എന്നീ വിഷയങ്ങളിലെ അഭിപ്രായം തുറന്ന് പറഞ്ഞ് നടി മംമ്ത മോഹൻദാസ്. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഡബ്ല്യു.സി.സി പോലെയൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് മംമ്ത വ്യക്തമാക്കി. ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം മനസ്സിലാകുന്നില്ല. താൻ വ്യത്യസ്തമായി ജീവിക്കുന്നയാളാണ്. എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുവെങ്കിൽ അതിന്റെ കാരണക്കാർ സ്ത്രീകൾ കൂടിയാണെന്നും മംമ്ത കൂട്ടിച്ചേർത്തു.
താന്‍ ഡബ്ല്യൂ.സി.സിയില്‍ അംഗമല്ല. സംഘടന രൂപീകരിക്കുന്ന സമയത്ത് ഇവിടെയുണ്ടായിരുന്നില്ല. ആ സമയത്ത് താനിവിടെ ഉണ്ടായിരുന്നുവെങ്കിലും സംഘടനയിൽ ചേരില്ല. ആ സംഘടനക്ക് എതിരായതു കൊണ്ടല്ല. എനിക്ക് ഇതിൽ ഒരഭിപ്രായമില്ലാത്തതിനാലാണ്. അതുപോലെ താരസംഘടനയായ ‘അമ്മ മകൾക്ക് കൈത്താങ്ങ് നൽകുന്നതിന് പകരം മകനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപണവും അറിഞ്ഞിരുന്നു. അതൊരു തമാശയായാണ് തോന്നിയത്. ആ വാർത്ത പക്ഷപാതമായാണ് തോന്നിയത്.
2005-06 സമയത്താണ് ഞാന്‍ അവസാനമായി അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത്. അതിന് ശേഷം ഞാന്‍ ഒരു യോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ല. മാധ്യമങ്ങൾ ആളുകളുടെ മനോവികാരങ്ങൾ കൊണ്ട് കളിക്കുകയാണെന്നും മംമ്ത വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.