കുഞ്ചാക്കോ ബോബന്‍റെ ‘മംഗല്യം തന്തുനാനേന’ -ട്രെയിലർ
text_fieldsകുഞ്ചാക്കോ ബോബൻ നായകനാകുന്ന മംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. നിമിഷ സജയൻ ആണ് നായിക. സൗമ്യ സദാനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജവാൻ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയർ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളിൽ സൗമ്യ സഹസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്.
ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, വിജയരാഘവന്‍, എസ്.കെ. മിനി, സലിംകുമാര്‍, സുനില്‍ സുഗത, അശോകന്‍, മാമുക്കോയ, സൗബിന്‍ ഷാഹിര്‍, ഡോ. റോണി, ലിയോണ, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്‍, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്ന് സംഗീതമൊരുക്കിയിരിക്കുന്നു. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹകൻ. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ. ഈ മാസം 20ന് ചിത്രം തിയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.