സുരക്ഷിതയെന്ന് തോന്നുന്ന അന്നേ വനിതാദിനം ആഘോഷിക്കൂ –മഞ്ജു വാര്യര്‍ VIDEO
text_fields
തൃശൂര്‍: അദ്ഭുതം, അമ്പരപ്പ്.... പിന്നെ ഒരാരവം! ‘സൈറാബാനു’വിനെ ലൈവ് ആയി കണ്ട വിമലയുടെ കാമ്പസ് അത് തകര്‍ത്താസ്വദിച്ചു. വിമല കോളജില്‍ വനിതാദിനത്തോടനുബന്ധിച്ച് എന്‍.എസ്.എസ് സംഘടിപ്പിച്ച രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്യാനത്തെിയ മഞ്ജു വാര്യര്‍ കാമ്പസിനെ ഇളക്കി മറിച്ചു. തന്‍െറ പുതിയ സിനിമയായ ‘C/o സൈറാബാനു’വിന്‍െറ വേഷത്തില്‍ കുറുകിയ കുസൃതിച്ചിരിയണിഞ്ഞത്തെിയ മഞ്ജുവിന്‍െറ വേഷപ്പകര്‍ച്ചയാണ് കാമ്പസിലെ പെണ്‍പറ്റത്തെ ത്രില്ലടിപ്പിച്ചത്. അതുകൊണ്ട് തന്നെ കൈയടി നിലക്കാന്‍ ഏറെ നേരമെടുത്തു. പ്രണയവര്‍ണത്തിലെ ‘കണ്ണാടിക്കൂടും കൂട്ടി’ എന്ന ഗാനമാലപിച്ച് വിദ്യാര്‍ഥിനികള്‍ പ്രിയതാരത്തെ കോളജിലേക്ക് വരവേറ്റു. പിന്നീട് ‘ചൂളമടിച്ച’്, ‘വരമഞ്ഞളാടിയ’ തുടങ്ങിയ ഗാനങ്ങള്‍. അങ്ങനെ അവരുടെ സിനിമയിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഒരു സംഗീതസദ്യ.
തുടര്‍ന്ന് രക്തദാന ചടങ്ങ് ഉദ്ഘാടനം. രക്തദാനം, മുടിമുറിച്ച് നല്‍കല്‍ തുടങ്ങിയ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ വലിയ മനസ്സ് വേണമെന്ന ആമുഖത്തോടെ മഞ്ജു പ്രസംഗിച്ചു തുടങ്ങി. സഹജീവിയുടെ ദു$ഖം കാണാന്‍ അലിവുള്ള മനസ്സ് വേണം. ആ മനസ്സാണ് ഒരു പെണ്‍കുട്ടിയെ സുന്ദരിയാക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ കുറേ സൈറാബാനുക്കളെ കാണുന്നുവെന്ന് പറഞ്ഞപ്പോഴുണ്ടായ കരഘോഷം നിലക്കാനും നേരമേറെയെടുത്തു. പിന്നീട് ചോദ്യങ്ങളായി. കളിയും കാര്യവും കുറുമ്പും കലര്‍ന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഉത്തരങ്ങള്‍. സ്ത്രീകള്‍ക്ക് മാത്രമായി ഒരു ദിനാചരണം ആവശ്യമുണ്ടോ? എല്ലാ ദിനങ്ങളും സ്ത്രീകള്‍ക്ക് സ്വന്തമല്ലേ? ഒരു ചോദ്യം.
‘എല്ലാദിനവും എല്ലാവരുടേയുമാകട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ സാഹചര്യം ഓര്‍ത്തപ്പോള്‍ ഈ വനിതാദിനത്തില്‍ ഒരു സന്ദേശം നല്‍കുന്നതുള്‍പ്പെടെ ഒന്നും ചെയ്യാന്‍ തോന്നുന്നില്ല. വനിതാദിനത്തെക്കുറിച്ച് ആലോചിക്കാവുന്ന ഒരു മാനസികാവസ്ഥയിലല്ല്ള. സ്ത്രീയെന്ന നിലക്ക് സുരക്ഷിതയാണെന്ന് തോന്നുന്ന ദിനത്തില്‍ മാത്രമെ വനിതാദിനാശംസകള്‍ നേരൂ’ - മഞ്ജു പറഞ്ഞു, തന്‍െറ നിലപാട് എന്ന പോലെ. നൃത്തവും അഭിനയവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്നുവെന്നായിരുന്നു മറ്റൊരു ചോദ്യം. ‘നൃത്തവും അഭിനയവും ഒരിക്കലും കൂട്ടിക്കുഴക്കേണ്ടിവന്നിട്ടില്ല. നൃത്തത്തില്‍ നല്ല ഗുരുവും ഒപ്പം കുറേ നല്ല കലാകാരന്‍മാരുമുണ്ട്. അത് കൃത്യമായി കൊണ്ടുപോകാന്‍ സാധിക്കുന്നു. അതുപോലെ തന്നെ അഭിനയവും. നിരവധി നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു.
നീണ്ട ഇടവേളക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് മടങ്ങിയത്തെിയതെങ്കിലും ദൈവാനുഗ്രഹം കൊണ്ട് സിനിമാകുടുംബം പഴയതിനേക്കാള്‍ സ്നേഹത്തോടും ഊഷ്മളതയോടും കൂടി രണ്ട് കൈയും നീട്ടി സ്വീകരിച്ചു’. സിനിമയില്‍ വരുന്ന മാറ്റങ്ങള്‍ സ്വാഭാവികമാണെന്നും താല്‍പര്യത്തോട് കൂടിയാണ് ജോലി ചെയ്യുന്നതെന്നും മഞ്ജു കുട്ടികളോട് പറഞ്ഞു. പിന്നെ അവര്‍ക്കൊപ്പം സെല്‍ഫി. പരിപാടിയോടനുബന്ധിച്ച് 50 ഓളം വിദ്യാര്‍ഥിനികള്‍ രക്തദാനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.