മഞ്ജുവാര്യർ സിനിമ സംഘടനകളുടെ പിന്തുണ തേടി; പൊലീസ് ശ്രീകുമാറിെൻറ മൊഴിയെടുക്കും
text_fieldsകൊച്ചി: തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപിച്ച് സംവിധായകൻ ശ്രീകുമാ ർ മേനോനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയ നടി മഞ്ജുവാര്യർ പിന്തുണ തേടി സിനിമ സംഘടന കളെയും സമീപിച്ചു. സാേങ്കതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കക്കും അഭിനേതാക്കളു ടെ സംഘടനയായ ‘അമ്മ’ക്കുമാണ് കത്ത് നൽകിയത്.
തന്നെയും ഒപ്പമുള്ളവരെയും ശ്രീകുമ ാർ മേനോൻ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് നടി തിങ്കളാഴ്ചയാണ് ഡി.ജി.പി ലോക്നാ ഥ് െബഹ്റക്ക് പരാതി നൽകിയത്. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാ ർ മേനോനും അദ്ദേഹത്തിെൻറ സുഹൃത്തുമാണെന്ന് പരാതിയിൽ മഞ്ജു ആരോപിക്കുന്നു. ഡി.ജി. പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും പിന്തുണ വേണമെന്നും ആവശ്യപ്പെടുന്ന മഞ്ജുവിെൻറ കത്ത് ലഭിച്ചിട്ടുണ്ടെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
തൊഴിൽപരമായ എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും ഇതര സിനിമ സംഘടനകളുമായി സഹകരിച്ച് നേരിടാമെന്നും മറ്റ് വിഷയങ്ങളിൽ ഇടപെടാൻ സംഘടനക്ക് പരിമിതിയുണ്ടെന്നും മഞ്ജുവിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ പ്രവർത്തകർക്കിടയിലും അന്വേഷണം നടക്കണമെന്നതുകൊണ്ടാണ് ‘ഫെഫ്ക’ക്ക് കത്ത് നൽകിയതെന്നാണ് സൂചന. ഡി.ജി.പിക്ക് പരാതി നൽകിയത് സംബന്ധിച്ച് സംഘടനയെ രേഖാമൂലം അറിയിക്കുക മാത്രമാണ് മഞ്ജു ചെയ്തതെന്ന് ഫെഫ്ക ഭാരവാഹി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ശ്രീകുമാർ മേനോൻ സംഘടനയിൽ അംഗമല്ല.
പൊലീസിന് നൽകിയ പരാതിയിൽ ഇടപെടാൻ തങ്ങൾക്ക് അധികാരമില്ല. അന്വേഷണം നടക്കട്ടെ എന്നാണ് ഫെഫ്കയുടെ നിലപാടെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
ശ്രീകുമാർ മേനോനെതിരായ മഞ്ജുവാര്യരുടെ പരാതി പ്രത്യേകസംഘം അന്വേഷിക്കും
തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ ഡി.ജി.പിക്ക് നൽകിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. പൊലീസ് ആസ്ഥാനത്തെ ഡിവൈ.എസ്.പി രാജ്കുമാറിെൻറ നേതൃത്വത്തിൽ സി.ഐ പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. പരാതിയിന്മേൽ ഉടൻതന്നെ അന്വേഷണ സംഘം ശ്രീകുമാർ മേനോെൻറ മൊഴി രേഖപ്പെടുത്തും. മഞ്ജുവിെൻറ പരാതിയിൽ പരാമർശിക്കുന്ന ശ്രീകുമാർ മേനോെൻറ സുഹൃത്തും മാധ്യമപ്രവർത്തകനുമായ മാത്യു സാമുവലിെൻറ മൊഴിയും രേഖപ്പെടുത്തും.
ശ്രീകുമാർ മേനോൻ തന്നെയും തെൻറ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ബുധനാഴ്ചയാണ് മഞ്ജുവാര്യർ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോനാണ്. തെൻറ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗപ്പെടുത്തുമെന്ന് ഭയമുണ്ട്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നെന്നും മഞ്ജുവാര്യർ നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടിമെതിച്ചു പോകുന്നവളാണ് മഞ്ജുവെന്നും പൊലീസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ അറിയിച്ചു. ഉപകാരസ്മരണ ഇല്ലായ്മയും മറവിയും ‘അപ്പോൾ കാണുന്നവനെ അപ്പാ’ എന്ന് വിളിക്കുന്ന സ്വഭാവവും മഞ്ജുവിെൻറ കൂടപ്പിറപ്പാണെന്ന് തനിക്ക് പറഞ്ഞുതന്നത് മഞ്ജുവിെൻറ അച്ഛനാണ്.
വീട്ടിൽ നിന്ന് ഇറങ്ങിവന്നപ്പോൾ എെൻറ കൈയിൽ 1500 രൂപയേ ഉള്ളൂവെന്ന് പറഞ്ഞ് ആശങ്കപ്പെട്ടിരുന്ന നിെൻറ കൈയിലേക്ക് ആദ്യ പരസ്യത്തിെൻറ അഡ്വാൻസായി 25 ലക്ഷത്തിെൻറ ചെക്ക് തന്നപ്പോൾ ഗുരുവായൂരപ്പൻ തെൻറ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞത് മഞ്ജു മറന്നെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.