Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഉറപ്പിച്ചതാണേ, ഇനി...

ഉറപ്പിച്ചതാണേ, ഇനി മാറ്റില്ല; മറഡോണയുടെ റിലീസ്​ ഡേറ്റുമായി ടൊവിനോ

text_fields
bookmark_border
maradona movie
cancel

യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്​ മറഡോണ. നവാഗതനായ വിഷ്​ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തി​​െൻറ റിലീസ്​ തീയതി താരം പുറത്തുവിട്ടു. മെയ് മാസത്തില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റി വെക്കുകയായിരുന്നു.

മറഡോണയുടെ പുതിയ റിലീസ് തീയതി ജൂണ്‍ 22നാണെന്നും ആ തീയതി ഇനി മാറില്ലെന്നും ടൊവിനോ ഫേസ്​ബുക്ക്​ പോസ്റ്റിൽ പറഞ്ഞു. 

ചിത്രത്തില്‍ പുതുമുഖമായ ശരണ്യയാണ് നായികയാകുന്നത്​. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്​. കൃഷ്ണമൂര്‍ത്തി തിരക്കഥ രചിച്ചിരിക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് മറഡോണ നിര്‍മ്മിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasmalayalam newsmovie newsMaradona movie
News Summary - Maradona movie tovino -movie news
Next Story