ആഷിക് അബു, അമൽ നീരദ്, ടൊവീനോ; ചിത്രം 'മായാനദി'
text_fieldsറാണി പത്മിനിക്ക് ശേഷം ആഷിക് അബു ചിത്രം വരുന്നു. 'മായാനദി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് അമൽ നീരദിന്‍റെതാണ് കഥ. ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ. ടൊവീനോ തോമസ് നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.
![](https://www.madhyamam.com/sites/default/files/18664255_1287204581395893_7744211732938623023_n.jpg)
അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. സംഗീത സംവിധാനം: റെക്സ് വിജയന്‍, എഡിറ്റിങ്ങ്; സൈജു ശ്രീധരന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്
![](https://www.madhyamam.com/sites/default/files/18581592_1287256868057331_1799673695911586566_n.jpg)
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സി.ഐ.എ എന്ന ചിത്രത്തിന് ശേഷം അമല്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
![](https://www.madhyamam.com/sites/default/files/18582293_1287256891390662_8371921675521909455_n.jpg)
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.