മുകേഷിനെതിരായ ‘മീ ടൂ’; സി.പി.എമ്മിനും സർക്കാറിനും ഇടിത്തീ
text_fieldsകൊല്ലം: എം.എൽ.എക്കെതിരായ ലൈംഗികപീഡനപരാതിയിൽ പാർട്ടിതലഅന്വേഷണം നടക്കുന്നതിനിടെ, സി.പി.എമ്മിനും സർക്കാറിനും ഇടിത്തീയായി മുകേഷിനെതിരായ ‘മീ ടൂ’ വെളിപ്പെടുത്തൽ. പ്രതിഷേധവുമായി പ്രതിപക്ഷവും മറ്റ് കക്ഷികളും രംഗത്തുവന്നതോടെ വിഷയം ചൂടുപിടിക്കുകയാണ്. മുകേഷിന് സീറ്റ് നൽകുന്നതിൽ സി.പി.എമ്മിൽ എതിർപ്പുണ്ടായിരുന്നു. മികച്ച ഭൂരിപക്ഷം നേടിയതോടെ വിവാദം കെട്ടടങ്ങി. എം.എൽ.എ ആയശേഷം മണ്ഡലത്തിൽ കാണാനില്ലെന്ന് വ്യാപകപ്രചാരണമുണ്ടായി. യൂത്ത് കോൺഗ്രസ് വെസ്റ്റ് പൊലീസിൽ പരാതിയും നൽകി.
ഓഖി ദുരന്തമുണ്ടായപ്പോൾ തീരദേശത്ത് യഥാസമയം എം.എൽ.എ എത്താത്തതും പ്രതിഷേധത്തിനിടയാക്കി. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് മുകേഷ് നടത്തിയ പരാമർശം ഒച്ചപ്പാടായി. എം.എൽ.എ എന്ന നിലയിലുള്ള പ്രവർത്തനത്തിൽ സി.പി.എം കൊല്ലം ജില്ല നേതൃത്വം പൂർണ തൃപ്തിയിലല്ല. അതിനിടെയാണ് ‘മീ ടു കാമ്പയിൻ’. ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ യുവ വനിതനേതാവ് ഉന്നയിച്ച പരാതി പാർട്ടിതലത്തിലായതിനാൽ പൊലീസ് ഇടപെട്ടിട്ടില്ല. അതുവഴി പാർട്ടിക്ക് തൽക്കാലം പിടിച്ചുനിൽക്കാനായി.
എന്നാൽ, അത്തരം സാഹചര്യമല്ല മുകേഷിെൻറ കാര്യത്തിൽ. ആരോപണത്തിൽ പരാതിക്കാരി ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ നിയമനടപടികളിലേക്ക് നീങ്ങേണ്ടി വരും. മാത്രമല്ല, സമാന ആരോപണം നേരിട്ട കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ ബി.ജെ.പിനേതൃത്വം നടപടിക്കൊരുങ്ങുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.