ജയിലിൽ അടക്കാൻ മാത്രം എന്ത് തെറ്റാണ് ചെയ്തത് -അതുൽ ശ്രീവ
text_fieldsകോഴിക്കോട്: ഗുരുവായൂരപ്പൻ കോളജിലുണ്ടായ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ അതുൽ ശ്രീവ വിശദീകരണവുമായി രംഗത്ത്. പൊലീസും മാധ്യമങ്ങളും വിഷയത്തിൽ സ്വീകരിച്ച നിലപാടിനെതിരെയും അതുൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സംഭവത്തെ കുറിച്ച് കോളജിൽ അന്വേഷണം നടത്തിയിരുന്നുവെങ്കിൽ സ്ഥിതി ഇത്ര ദയനീയം അവയില്ലായിരുന്നെന്നും അതുൽ പറഞ്ഞു.
അതുൽ ശ്രീവയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ടവരേ..
കുറച്ചു ദിവസങ്ങൾക് മുൻപ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു. അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും.. കോളേജിൽ ഞാൻ എന്‍റെ ജൂനിയർ വിദ്യാർഥിയെ തല്ലി പണം കവർന്നു (100 രൂപയ്ക്ക് വേണ്ടി) എന്നതായിരുന്നു കേസ്... പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം... ഈ സംഭവത്തെ കുറിച്ച് നിങ്ങൾ കോളജിൽ അന്വേഷണം നടത്തിയിരുന്നു എങ്കിൽ എന്‍റെ സ്ഥിതി ഇത്ര ദയനീയം അവയില്ലായിരുന്നു. നിങ്ങൾ കള്ളനെന്നും പിടിച്ചുപറിക്കാരൻ, ഗുണ്ടാ തലവൻ എന്നൊക്കെ പറയുമ്പോൾ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധർമം.....
1. ഒരു പോലീസുകാരന്‍റെ മകൻ ഒരു കുട്ടിയെ മർദിച്ചാൽ കേസ് തിരിയുന്ന 308, 341, 392 എന്നുള്ള വകുപ്പുകൾ ചേർക്കുന്ന രീതി... ആ സുഹൃത്തിന് പരിക്കുകൾ ഇല്ല പക്ഷേ പരിക്കുകൾ ഉണ്ടാക്കി എന്നെ ജയിലിൽ അടയ്ക്കാൻ മാത്രം എന്ത് തെറ്റ് ഞാൻ ചെയ്തു എന്നുള്ളത് നിങ്ങൾ പൊലീസുകാർ വ്യക്തമാക്കണം...
2. സംഭവം നടന്നയിടത് അതായത് (ഗുരുവായൂരപ്പൻ കോളജിൽ ) തെളിവെടുപ്പിനായി പോലും പൊലീസ് എന്നെ കൊണ്ട് പോയില്ല...
3. ഞാൻ ഡ്രഗ്സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പൊലീസ് ചിത്രീരീകരിച്ചു. മുടി നീട്ടിയാൽ കഞ്ചാവുവലിക്കാരൻ എന്ന് പറഞ്ഞ പൊലീസുകാരാ... RCC അഥവാ റീജിണൽ ക്യാൻസർ സെന്‍ററിൽ കഴിയുന്ന രോഗികൾക്കാണ് മുടി എന്നുള്ളത് നിങ്ങൾ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല..... സന്തോഷം നിങ്ങൾ എന്നെ സമൂഹത്തിൽ അങ്ങനെ ആക്കിയതിൽ...
3. ഈ പ്രശ്നത്തിൽ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല...
4. കൂടെ നിന്നും എന്‍റെ പതനം ആസ്വദിച്ചവർ... ക്രിമിനൽ ആക്കി മാറ്റിയ സുഹൃത്തുക്കൾ.....
പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ...... എന്‍റെ നിരപരാധിത്തം തെളിയിക്കാൻ... കൂടെ കൈപിടിക്കാൻ എന്‍റെ പ്രിയപ്പെട്ടവരും ഉണ്ട്.... സഹപാഠികളും
എന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്‍റെ ജീവിതം ഇങ്ങനെ ആക്കി തന്നതിൽ കൃതജ്ഞത..... (മാധ്യമ സുഹൃത്തുക്കൾ, കസബ പൊലീസ്....)
By.
അതുൽ ശ്രീവ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.