ആനന്ദ് പട്വർധന്റെ 'വിവേകി'ന് പ്രദർശനാനുമതി
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്തെ ഹിന്ദുത്വവാദികളുടെ ആക്ര മണങ്ങളുടെ കഥ പറയുന്ന ആനന്ദ് പട്വർധെൻറ വിവേകിന് (റീസൺ) 12ാമത് കേരള രാജ്യാന്ത ര ഹ്രസ്വ ഡോക്യുമെൻററി ചലച്ചിത്രമേളയിൽ (ഐ.ഡി.എസ്.എഫ്.എഫ്.കെ) പ്രദർശനാനുമതി. ഹൈകോടതിയാണ് ഡോക്യുമെൻററിക്ക് പ്രദർശനാനുമതി നൽകിയത്.
ഡോക്യുമെൻററി പ്രദർശിപ്പിക്കുന്നത് മൂലം ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൊലീസ് ഇടപ്പെടണമെന്നും കോടതി നിർദേശിച്ചു. അതേസമയം, ഡോക്യുമെൻററി നാളെ പ്രദർശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. ഡോക്യുമെൻററിക്ക് പ്രദർശനാനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ആനന്ദ് പട്വർധനും പറഞ്ഞു.
പശു സംരക്ഷണത്തിെൻറ പേരില്‍ രാജ്യത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധബോൽകർ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതങ്ങളും ചർച്ച ചെയ്യുന്ന ഡോക്യുമെൻററിക്ക് സെൻസർ ഇളവ് നൽകാൻ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വിസമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.