പിണക്കം മാറി; മോഹൻലാലും വിനയനും വീണ്ടും ഒന്നിക്കുന്നു
text_fieldsദീർഘകാലത്തെ പിണക്കം അവസാനിപ്പിച്ച് മോഹൻലാലും സംവിധായകൻ വിനയനും ഒന്നിക്കുന്നു. ഫേസ്ബുക്ക് പേജിലൂടെ വിന യൻ തന്നെയാണ് ഇരുവരും ഒന്നിക്കുന്നുവെന്ന വിവരം പുറത്ത് വിട്ടത്. മോഹൻലാലുമായി ദീർഘ നേരം സംസാരിച്ചിരുന്നു. പോസ്റ്റീവായ ചർച്ചയായിരുന്നു അത്. മോഹൻലാലും ഞാനും ചേർന്ന് ഒരു സിനിമ ഉണ്ടാകാൻ പോകുന്നുവെന്ന വാർത്ത സഹൃദയ രായ എല്ലാ സിനിമാ സ്നേഹികളേയും സുഹൃത്തുകളെയും അറിയിക്കുന്നുവെന്ന് വിനയൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന തെൻറ പുതിയ ചിത്രത്തിന് ശേഷം മോഹൻലാലുമായുള്ള സിനിമയുടെ േപപ്പർ വർക്കുകൾ ആരംഭിക്കുമെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണ രൂപം
ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..
ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ... കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും..
വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.