Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘മഹാഭാരത’ത്തിന്​...

‘മഹാഭാരത’ത്തിന്​ യു.എ.ഇയുടെ  പിന്തുണ

text_fields
bookmark_border
‘മഹാഭാരത’ത്തിന്​ യു.എ.ഇയുടെ  പിന്തുണ
cancel

അബൂദബി: എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവലിനെ അടിസ്​ഥാനമാക്കി ആയിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന  ‘മഹാഭാരത‘ക്ക്​ യു.എ.ഇയുടെ പിന്തുണ. യു.എ.ഇ സാംസ്​കാരിക-വൈജ്ഞാനിക വികസന മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ ആൽ നഹ്​യാനാണ്​ ചിത്രത്തി​​​െൻറ നിർമാതാവ്​ ഡോ. ബി.ആർ. ഷെട്ടിയെയും സംവിധായകൻ വി.എ. ശ്രീകുമാർ മേനോനെയും പിന്തുണ അറിയിച്ചത്​. മന്ത്രി സംഘടിപ്പിച്ച ഇഫ്​താർ സംഗത്തിലാണ്​ അദ്ദേഹം ഇക്കാര്യത്തിൽ ഉറപ്പുനൽകിയതെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

ഡോ. ബി.ആർ. ഷെട്ടിക്കും വി.എ. ശ്രീകുമാർ മേനോനുമൊപ്പം ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ ആൽ നഹ്​യാൻ ഇഫ്​താർ സംഗമത്തിൽ
 


ഇന്ത്യയുടെ മഹത്തായ ഇതിഹാസത്തെ അധികരിച്ച്​ ചലച്ചിത്രമെടുക്കുന്ന ഡോ. ബി.ആർ. ഷെട്ടിയെയും ശ്രീകു​മാർ മേനോനെയും അഭിനന്ദിക്കുന്നതായി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ ആൽ നഹ്​യാൻ പറഞ്ഞു. ചിത്രം അബൂദബിയിൽ ചിത്രീകരിക്കും എന്നറിഞ്ഞതിൽ എറെ സന്തുഷ്​ടനാണ്​. ചിത്രീകരണത്തിന്​ എല്ലാ വിധ സഹകരണങ്ങളും വാഗ്​ദാനം ചെയ്യുന്നു. യു.എ.ഇയും ഇന്ത്യയും തമ്മിൽ ഏറെക്കാലത്തെസൗഹൃദമുണ്ടെന്നും ഇൗ ചലച്ചിത്രം ഇരു രാജ്യത്തെയും സാംസ്​കാരിക ബന്ധത്തെ സമ്പുഷ്​ടമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്രത്തിന്​ ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ ആൽ നഹ്​യാൻ പിന്തു പ്രഖ്യാപിച്ചതോടെ തങ്ങൾ ആദരിക്കപ്പെട്ടുവെന്ന്​ ബി.ആർ. ഷെട്ടി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmahabarata
News Summary - mohan lal film mahabarta uae
Next Story