മോഹൻലാൽ ‘അമ്മ’ പ്രസിഡൻറായേക്കും
text_fieldsകൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡൻറായി മോഹൻലാലിനെ തെരഞ്ഞെടുക്കാൻ ധാരണയായതായി സൂചന. ഇടവേള ബാബുവാകും പുതിയ ജനറൽ സെക്രട്ടറി. ഇൗ മാസം 24ന് കൊച്ചിയിൽ നടക്കുന്ന ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡിയിലാകും ഭാരവാഹികളെ ഒൗപചാരികമായി തീരുമാനിക്കുക.
17 വർഷമായി പ്രസിഡൻറ് സ്ഥാനത്തുള്ള ഇന്നസെൻറ്, എം.പി എന്ന നിലയിലുള്ള മറ്റ് ഉത്തരവാദിത്തങ്ങളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നേരേത്തതന്നെ ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
ഇതോടൊപ്പം ജനറൽ സെക്രട്ടറി മമ്മൂട്ടിയും സ്ഥാനം ഒഴിഞ്ഞേക്കും. നിലവിൽ മോഹൻലാൽ വൈസ് പ്രസിഡൻറും ഇടവേള ബാബു സെക്രട്ടറിയുമാണ്. പ്രസിഡൻറ് സ്ഥാനത്തേക്ക് താരങ്ങൾക്കിടയിലെ പൊതു സ്വീകാര്യൻ എന്ന നിലയിലാണ് മോഹൻലാലിനെ പരിഗണിക്കുന്നത്. ഇന്നസെൻറാണ് മോഹൻലാലിനെ നിർദേശിച്ചത്. ഇതിന് മമ്മൂട്ടി അടക്കമുള്ളവരുടെ പിന്തുണ ഉള്ളതായും അറിയുന്നു. എന്നാൽ, പ്രസിഡൻറ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കുന്ന സാഹചര്യമുണ്ടായാൽ പിന്മാറുമെന്ന നിലപാടിലാണ് മോഹൻലാലും ഇടവേള ബാബുവും. വിദേശത്തുള്ള മോഹൻലാൽ തിരിച്ചെത്തിയശേഷമാകും ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ. ഒൗദ്യോഗിക പാനലിനെതിരെ ആരും മത്സരിക്കാൻ മുന്നോട്ടുവരില്ലെന്നാണ് പൊതു വിലയിരുത്തൽ.
അതേസമയം, പ്രസിഡൻറ് ഉൾപ്പെടെ ഭാരവാഹികളെ സംബന്ധിച്ച് ഒരു ധാരണയിലും എത്തിയിട്ടില്ലെന്ന് ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. ചർച്ചകൾ നടക്കുന്നുണ്ട്. ജനറൽ ബോഡിക്ക് രണ്ട് ദിവസം മുമ്പ് എല്ലാവരും കൂടി ഒരുമിച്ചിരുന്നാൽ തീരുമാനിക്കാവുന്ന കാര്യങ്ങളേയുള്ളൂ എന്നും ബാബു കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തിെൻറ തുടർ വിവാദങ്ങൾക്കും ‘അമ്മ’യുടെ ട്രഷറർ കൂടിയായിരുന്ന ദിലീപിെൻറ അറസ്റ്റിനും വനിത സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ ‘വുമൻ ഇൻ സിനിമ കലക്ടീവി’െൻറ (ഡബ്ല്യു.സി.സി) രൂപവത്കരണത്തിനുംശേഷം ആദ്യമായാണ് ജനറൽ ബോഡി നടക്കുന്നത്. ഇൗ വിഷയങ്ങളിൽ അംഗങ്ങളുടെ നിലപാടുകളും ഭാരവാഹി തെരഞ്ഞെടുപ്പിൽ നിർണായകമായേക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംഘടനക്കെതിരെ പരസ്യമായി പ്രതികരിച്ച പൃഥ്വിരാജ്, രമ്യ നമ്പീശൻ എന്നിവർക്കെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.