Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവയനാട്ടിലെ 2000ത്തോളം...

വയനാട്ടിലെ 2000ത്തോളം കുടുംബങ്ങൾക്ക്​ സഹായഹസ്​തവുമായി മോഹൻലാൽ

text_fields
bookmark_border
Mohanlal-entertainment news
cancel

തിരുവനന്തപുരം: വയനാട്ടിലെ ആദിവാസി ഉൗരുകളിലെ 2000ത്തോളം കുടുംബങ്ങൾക്ക്​ സഹായഹസ്​തവുമായി മോഹൻലാൽ. ഇവർക്ക്​ ഒരാഴ്​ചത്തേക്കുള്ള സാധനങ്ങൾ വിതരണം ചെയ്യുമെന്നാണ്​ മോഹൻലാൽ അറിയിച്ചിരിക്കുന്നത്​. ആദ്യഘട്ടത്തിലാണ്​ 2000ത്തോളം കുടുംബങ്ങൾക്ക്​ സഹായമെത്തിക്കുന്നതെന്ന്​ മോഹൻലാൽ വ്യക്​തമാക്കി. മോഹൻലാലി​​െൻറ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി  ഫൗണ്ടേഷ​​െൻറ നേതൃത്വത്തിലാണ്​ സഹായമെത്തിക്കുന്നത്​.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ മോഹൻലാൽ 25 ലക്ഷം രൂപ കൈമാറിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ മറ്റ്​ സഹായങ്ങളുമായി താരം രംഗത്തെത്തുന്നത്​. മോഹൻലാലും മമ്മുട്ടിയും കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കണമെന്ന്​ ​െഎ.എം.എ ആവശ്യമുന്നയിച്ചിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmovieskerala floodheavy rainmalayalam news
News Summary - Mohanlal aid to 2000 family in wayanad-Movies
Next Story