മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ഒരുങ്ങുന്നു; മോഹന്‍ലാലിെൻറ 'ഒടിയന്‍'
text_fieldsമലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായി മോഹന്‍ലാലിെൻറ 'ഒടിയന്‍'എത്തുന്നു. ആശിര്‍വാദ് സിനിമാസിെൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മോഹന്‍ലാലിെൻറ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി മാറുന്ന ഒടിയനിൽ ലാലിെൻറ ഉജ്ജ്വല അഭിനയ മൂഹൂര്‍ത്തങ്ങളും ആക്ഷന്‍ രംഗങ്ങളുമാകും പ്രത്യേകതയായി മാറുന്നത്.
സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിെൻറ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. മഞ്ജുവാര്യരാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രതിനായക കഥാപാത്രമായി വരുന്നത് തെന്നിന്ത്യൻ സിനിമയിലെ നടൻ പ്രകാശ് രാജ് ആണ്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത് കൊറിയോഗ്രാഫർ പീറ്റര്‍ ഹെയ്ന്‍ ആണ്. ഷാജികുമാറാണ് കാമറ. ശ്രീകര്‍ പ്രസാദ്എ ഡിറ്റിങ്ങും എം.ജയചന്ദ്രന്‍ സംഗീതവും നിർവഹിക്കുന്നു. ലക്ഷ്മി ശ്രീകുമാറിന്റേതാണ് ഗാനരചന. ബാഹുബലി,കമീനേ,റങ്കൂണ്‍ എന്നിവയുടെ സൗണ്ട് ഡിസൈനര്‍ സതീഷാണ് ചിത്രത്തിന്റെ ശബ്ദലേഖനം. ഗോകുല്‍ദാസാണ് കലാസംവിധായകന്‍. സിദ്ധു പനക്കൽ, സജി കെ ജോസഫ് എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. മെയ് 25ന് ചിത്രീകരണം തുടങ്ങുന്ന 'ഒടിയന്റെ' പ്രധാന ലൊക്കേഷനുകള്‍ പാലക്കാട്,തസറാക്ക്,ഉദുമല്‍പേട്ട്,പൊള്ളാച്ചി,ബനാറസ്,ഹൈദരാബാദ് എന്നിവിടങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.