മോദി പകർന്ന പോസിറ്റീവ് എനർജി വിട്ടു പോകുന്നില്ല -മോഹൻലാൽ
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശേഷങ്ങളും വിശദാംശങ്ങളുമായി നടൻ മോഹൻലാലിെൻറ ബ്ലോഗ്. മോദിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് ഉടലെടുത്ത വിവാദങ്ങൾക്കും ഉൗഹാപോഹങ്ങൾക്കും മറുപടിയെന്നോണമാണ് പുതിയ ബ്ലോഗ്.
'മോഡിഫൈഡ് വേവ്സ്' എന്ന തലക്കെട്ടിലാണ് പുതിയ ബ്ലോഗ്. മോദിയുമായി കൂടിക്കാഴ്ച നടത്തിയ ദിവസം ഒരു വിശേഷപ്പെട്ട ദിനമാണെന്ന് പറഞ്ഞു കൊണ്ടാണ് ബ്ലോഗ് ആരംഭിക്കുന്നത്. മോദിയുടെ വീട്ടിൽ നേരിൽ ചെന്ന് സന്ദർശിച്ചെന്നും അര മണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചെന്നും ലാൽ കുറിച്ചു.
നരേന്ദ്ര മോദിയെ സന്ദർശിച്ചതിനെ തുടർന്ന് പല ഉൗഹാപോഹങ്ങളോടെ വാർത്തകൾ പ്രചരിച്ചു. അത് സ്വാഭാവികമാണെന്നും അതുകൊണ്ട് അതിനൊന്നും മറുപടി പറഞ്ഞില്ലെന്നും മോഹൻലാൽ പ്രതികരിച്ചു.
മോഹൻലാൽ ജീ എന്ന് വിളിച്ചായിരുന്നു മോദി തന്നെ സ്വീകരിച്ചത്. തെൻറ തോളിൽ മൂന്ന് തവണ തട്ടി സ്വീകരിച്ച മോദി നാൽപത് വർഷം നീണ്ട തെൻറ സിനിമാ ജീവിതത്തെ കുറിച്ച് കേട്ടപ്പോൾ നിഷ്കളങ്കമായി വിസ്മയിച്ചെന്നും ലാൽ പറഞ്ഞു. കർണഭാരതം എന്ന നാടകത്തെ കുറിച്ചും തെൻറ ലഫ്റ്റണൻറ് കേണൽ പദവിയെ കുറിച്ചുമുള്ള വിശേഷങ്ങളും ഏറെ താൽപര്യത്തോടെയാണ് മോദി കേട്ടിരുന്നത്.
നാല് കാര്യങ്ങളാണ് പ്രധാനമായും മോദിയുമായി പങ്കുവെച്ചത്. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യത്തെ കുറിച്ചും അവരുടെ വിദ്യാഭ്യാസത്തെ കുറിച്ചും ആ മേഖലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. പുതുതായി ആരംഭിക്കാനിരിക്കുന്ന കാന്‍സര്‍ കെയര്‍ സെൻറർ, പുതിയ പദ്ധതിയായ ഗ്ലോബര്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, നാലാമതായി തുടങ്ങാനിരിക്കുന്ന യോഗ റീഹാബിലിയേഷന്‍ സെൻറർ എന്നിവയെ കുറിച്ചും മോദിയോട് സംസാരിച്ചു.
ജീവിതത്തിൽ താൻ പരിചയപ്പെട്ട ഏറ്റവും നല്ല ‘ക്ഷമയുള്ള കേൾവിക്കാരനാണ് മോദിയെന്നും പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം മൗനത്തോടെ കേട്ടിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. കൂടിക്കാഴ്ചയുടെ പോസിറ്റിവ് തരംഗങ്ങള്‍ തന്നില്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ട്, എല്ലാ കാര്യങ്ങൾക്കുമുള്ള പിന്തുണയും മോദി ഉറപ്പാക്കിയതായി അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
താൻ അങ്ങോേട്ടാ മോദി ഇങ്ങോേട്ടാ ഒരു തരി പോലും രാഷ്ട്രീയം പറഞ്ഞില്ല. രാഷ്ട്രീയവും രാഷ്ട്ര നിർമാണവും രണ്ടും രണ്ടാണെന്നും കേരളത്തെ കുറിച്ച് ചെറിയ കാര്യങ്ങൾ പോലും മനസിലാക്കി വെച്ച ആളാണ് മോദിയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.