ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായി- മോഹൻലാൽ
text_fieldsതിരുവനന്തപുരം: നടൻ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്ത സംഭവത്തിൽ മൗനം വെടിഞ്ഞ് ‘അമ്മ’ പ്രസിഡൻറ് മോഹൻലാൽ. ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ സംഘടനക്ക് നിക്ഷിപ്ത താൽപര്യമില്ലെന്നും സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണെന്നും മോഹൻലാൽ വിശദീകരിച്ചു.
വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ചിലർ പിന്നീട് എതിർശബ്ദമുയർത്തി പുറത്തുപോകുന്നു എന്ന് പ്രഖ്യാപിക്കുകയുണ്ടായി. തീരുമാനത്തിന് പിറകിലെ വികാരങ്ങൾ എന്തായാലും പരിശോധിക്കാൻ പുതിയ നേതൃത്വം തയാറാണ്. തിരുത്തലുകൾ ആരുടെ പക്ഷത്ത് നിന്നായാലും നടപ്പാക്കാം. വിയോജിപ്പുകൾ യോജിപ്പുകളാക്കി മാറ്റാം. അമ്മ ചെയ്യുന്ന നല്ല കാര്യങ്ങൾ ബോധ്യപ്പെടുത്തി കൈയടി നേടാൻ ശ്രദ്ധിച്ചിട്ടില്ല. ഈ സംഘടനയെ തകർക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ തൽക്കാലം നമുക്ക് അവഗണിക്കാം’- ലണ്ടനിൽ നിന്നയച്ച വാർത്താകുറിപ്പിൽ മോഹൻലാൽ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് നാല് നടിമാർ അമ്മയിൽനിന്ന് രാജിെവച്ചതും ചർച്ചയായി. ഈ നടിമാർക്ക് രാഷ്ട്രീയ സാമൂഹിക, സിനിമ രംഗത്തുനിന്നുള്ള പിന്തുണ വർധിക്കുന്ന സാഹചര്യത്തിലാണ് മോഹൻലാൽ രംഗത്തെത്തിയത്.
ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെയുണ്ടായ കിരാതമായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ആ വേദന ആദ്യം ഏറ്റുവാങ്ങിയത് ഞങ്ങൾ തന്നെയാണ്. അന്നുമുതൽ ഇന്നുവരെ ആ സഹോദരിക്ക് ഒപ്പം തന്നെയാണ് ഞങ്ങൾ’ - മോഹൻലാൽ പറഞ്ഞു.
‘ദിലീപിെൻറ അംഗത്വം സംബന്ധിച്ച് പൊതുയോഗം കൈക്കൊണ്ട തീരുമാനം ഔദ്യോഗികമായി ആ നടനെ അറിയിക്കപോലും ചെയ്തിട്ടില്ല. അതിന് മുമ്പുതന്നെ അമ്മക്കെതിരെ മാധ്യമങ്ങൾ അതൊരു ആയുധമായി പ്രയോഗിച്ച് തുടങ്ങി. സത്യമെന്തെന്ന് അറിയുന്നതിന് മുമ്പ് നമ്മൾ ബഹുമാനിക്കുന്ന ഒട്ടേറെ വ്യക്തികൾ എതിർപ്പുമായി രംഗത്തുവന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന എല്ലാ വിമർശനങ്ങളെയും ഞങ്ങൾ ഉൾക്കൊള്ളുന്നു-ലാൽ പറഞ്ഞു.
കത്തിെൻറ പൂർണരൂപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.