‘1956 മധ്യതിരുവിതാംകൂർ’ ഗോവ ഫിലിം ബസാറിലേക്ക്
text_fieldsഡോൺ പാലാത്തറ രചനയും സംവിധാനവും നിർവഹിച്ച '1956 മധ്യതിരുവിതാംകൂർ' എന്ന ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്ര ദർശിപ്പിക്കും. നവംബർ 22ന് ഉച്ചക്ക് 11 മണിക്ക് ഫിലിം ബസാറിലെ വ്യൂവിങ് റൂം റെക്കമൻഡ്സ് വിഭാഗത്തിലാണ് പ്രദർശിപ്പി ക്കുക.
കേരളത്തിലെ ഭൂപരിഷ്കരണം പ്രമേയമാക്കി ഇടുക്കിയിലേക്ക് കുടിയേറിയ ഒരു സംഘം ആളുകളുടെ കഥയാണ് സിനിമയിൽ ഒരുക്കിയിട്ടുള്ളത്. കോട്ടയം ഉഴവൂരിൽ നിന്ന് വന്ന ഒാനൻ, കോര സഹോദരങ്ങളുടെ നേതൃത്വത്തിൽ കാട്ടുപോത്തിനെ വേട്ടയാടുന്നതാണ് സിനിമയുടെ പശ്ചാത്തലം.
22 ഫീമെയ്ൽ കോട്ടയം, ഡാ തടിയാ എന്നീ സിനിമകളുടെ രചന നിർവഹിച്ച അഭിലാഷ് കുമാർ ആർട്ട്ബീറ്റ്സ് സ്റ്റുഡിയോസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണിത്. ആസിഫ് യോഗി, ജെയ്ൻ ആൻഡ്രൂസ്, ഷോൺ റോമി, കനി കുസൃതി, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അലക്സ് ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. ശവം, വിത്ത് എന്നീ ചിത്രങ്ങൾ ഡോൺ പാലാത്തറ നേരത്തെ സംവിധാനം ചെയ്തിരുന്നു. മുൻ ചിത്രങ്ങൾ പോലെ '1956 മധ്യതിരുവിതാംകൂറും' ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.