Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘രണ്ടാമൂഴം’ സിനിമയിൽ...

‘രണ്ടാമൂഴം’ സിനിമയിൽ നിന്ന്​ എം.ടി പിൻമാറുന്നു

text_fields
bookmark_border
‘രണ്ടാമൂഴം’ സിനിമയിൽ നിന്ന്​ എം.ടി പിൻമാറുന്നു
cancel

കോഴിക്കോട്​: രണ്ടാമൂഴം നോവലിനെ ആസ്​പദമാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുമെന്ന്​ പ്രഖ്യാപിച്ച സിനിമയിൽ നിന്ന്​ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവൻ നായർ പിൻമാറുന്നു. സംവിധായകനുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ്​ പിൻമാറ്റം. മൂന്നു വർഷത്തേക്കായിരുന്നു കരാർ. ഒരു വർഷത്തേക്ക്​ കൂടി പുതുക്കി നൽകുകയും ചെയ്​തു. എന്നിട്ടും സിനിമയുടെ ചിത്രീകരണ​ം തുടങ്ങാത്ത സാഹചര്യത്തിലാണ്​ പിൻമാറ്റം.

സംവിധായകനുമായുള്ള കരാർ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട്​ കോടതിയെ സമീപിക്കാനാണ്​ എം.ടിയുടെ തീരുമാനം. നാലു വർഷം മുമ്പ്​ നടത്തിയ ചർച്ചയിൽ അഡ്വാൻസ്​ കൈപറ്റി എം.ടി തിരക്കഥ കൈമാറിയിരുന്നു. മൂന്ന്​ വർഷത്തേക്കായിരുന്നു കരാർ. ബി.ആർ ഷെട്ടിയായിരുന്നു നിർമാണം.

ആയിരം കോടി രൂപ മുടക്കി മോഹൻലാലി​​നെ പ്രധാന കഥാപാത്രമാക്കിയാണ്​ സിനിമ നിർമിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നാലു വർഷമായിട്ടും ചിത്രീകരണം പോലും ആരംഭിച്ചില്ല. ഇതാണ്​ സിനിമയിൽ നിന്ന്​ പിൻമാറുന്നതിലേക്ക്​ എം.ടിയെ നയിച്ചത്​. മുൻകൂറായി വാങ്ങിയ പണം തിരികെ നൽകുമെന്ന്​ എം.ടി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmt vasudevan nairrandamoozhammalayalam newsmovie newsShriKumar Menon
News Summary - MT Withdraw From Randamoozham Film - Movie News
Next Story