മുഹ്സിൻ പെരാരിയുടെ ‘കാക്ക 921’; കൂടെ സക്കരിയ്യയും
text_fieldsഉണ്ണി മുകുന്ദൻ നായകനായ കെ.എൽ 10 പത്ത് എന്ന ചിത്രത്തിന് ശേഷം യുവ സംവിധായകൻ മുഹ്സിൻ പെരാരിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വ്യത്യസ്ത പേരും പ്രമേയവുമായാണ് ഇത്തവണയും പെരാരിയെത്തുന്നത്. 'കാക്ക 921' എന്ന് പേരിട്ട ചിത്രത്തിന് വേണ്ടി രചന നിർവഹിക്കുന്നത് ബ്ലോക്ബസ്റ്റർ ചിത്രം സുഡാനി ഫ്രം നൈജീരിയ ഒരുക്കിയ സക്കരിയ്യ മുഹമ്മദും പെരാരിയും ചേർന്നാണ്.
ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇ4 എൻറർടൈൻമെൻറ്സിെൻറ ബാനറിൽ സി.വി സാരഥിയാണ് ചിത്രം നിർമിക്കുന്നത്.
പെരാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ആയതിനാൽ അടുത്ത സംവിധാന സംരംഭം കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്ന് നാമകരണം ചെയ്യപ്പെട്ടതായി സസന്തോഷം അറിയിച്ചുകൊള്ളട്ടെ.
എഴുത്ത് നമ്മുടെ സ്വന്തം സകരിയയും (Zakariya Mohammed) കൂടെ ഞാനും.
നി൪മ്മാണം E4 Entertainment
ഈ സാഹസത്തിന് സാരഥ്യം ഏറ്റെടുത്ത അതി സാഹസികനായ C.V. Sarathi ക്ക് പെരുത്ത് നന്ദി.
കൂടുതൽ വിവരങ്ങൾ പിന്നാലെ.
പിന്തുണയും പ്രാർത്ഥനയും തേടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.