പങ്കില്ലെന്ന് ദിലീപ് പറഞ്ഞത് ഞാനും വിശ്വസിച്ചു- മുകേഷ്
text_fieldsകൊല്ലം: ദിലീപിെൻറ അറസ്റ്റ് തന്നെ ഞെട്ടിെച്ചന്ന് നടനും എം.എൽ.എയുമായ എം. മുേകഷ്. ദിലീപിന് സംഭവത്തിൽ പങ്കിെല്ലന്നായിരുന്നു വിശ്വസിച്ചിരുന്നത്. ദിലീപിനോട് ആരോപണങ്ങൾ സംബന്ധിച്ച് ചോദിച്ചപ്പോഴെല്ലാം തനിക്ക് ഒരു പങ്കുമിെല്ലന്നാണ് പറഞ്ഞത്. അതാണ് സത്യമെന്ന് കേരള ജനതയെ പോലെ താനും വിശ്വസിച്ചിരുെന്നന്നും അദ്ദേഹം സി.പി.എം കൊല്ലം ജില്ല കമ്മിറ്റി ഒാഫിസിൽ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദിലീപ് കുറ്റക്കാരനാണെന്ന് അറിഞ്ഞുകഴിഞ്ഞേപ്പാൾ അയാൾക്കെതിരെ താനും തെൻറ പാർട്ടിയും ‘അമ്മ’യും എല്ലാം ശക്തമായ നിലപാട് എടുത്തു കഴിഞ്ഞു. പൾസർ സുനിയുമായി തനിക്ക് ഡ്രൈവർ എന്ന രീതിയിെല ബന്ധം മാത്രമാണുള്ളത്. അയാളുടെ ക്രിമിനൽ പശ്ചാത്തലം അറിയുമായിരുന്നില്ല. ഒരു വർഷത്തോളം തെൻറ ഡ്രൈവറായിരുന്നു. അമിത േവഗത്തിൽ കാർ ഒാടിക്കുന്നതിനാൽ പിന്നീട് ഒഴിവാക്കി.
തെൻറ വീട്ടിലേക്ക് പ്രകടനം നടത്തുന്നതിെൻറ പിന്നിലെ രാഷ്ട്രീയം ജനം തിരിച്ചറിയും. ‘അമ്മ’യുടെ വാർത്തസമ്മേളനത്തിൽ അന്ന് അത്തരത്തിൽ പെരുമാറിയത് അപക്വമായ നടപടിയായിരുെന്നന്നും മുകേഷ് പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാലിനൊപ്പമാണ് മുകേഷ് വാർത്തസമ്മേളനം നടത്തിയത്. ദിലീപ് അറസ്റ്റിലായ ശേഷം മുകേഷുമായി ബന്ധെപ്പടാൻ ആർക്കും കഴിഞ്ഞിരുന്നില്ല. മുകേഷിെൻറ കൊല്ലത്തെ വസതിയിലേക്ക് വിവിധ സംഘടനകൾ തിങ്കളാഴ്ച വൈകീട്ടു മുതൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിവന്നിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ നിർദേശപ്രകാരമാണ് മുകേഷ് വാർത്തസമ്മേളനം വിളിച്ചതെന്നറിയുന്നു. പ്രതിഷേധങ്ങൾ ഉയരുന്നതിനാൽ സുരക്ഷിതമായ സ്ഥലം എന്നനിലയിലാണ് പാർട്ടി ഒാഫിസിൽ വാർത്തസമ്മേളനം വിളിച്ചതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ പീന്നിട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.