ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ, നിലപാടിലുറച്ച് നീരജ് മാധവ്
text_fieldsകൊച്ചി: സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത നടന്‍ നീരജ് മാധവ് നിലപാടിൽ മാറ്റം വരുത്തിയില്ല. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് നീരജ് താരസംഘടനയായ അമ്മക്ക് നൽകിയ വിശദീകരണ്കകുറിപ്പിൽ പറയുന്നത്. വിശദീകരണം അമ്മ ഫെഫ്കക്ക് കൈമാറി. മലയാള സിനിമയിൽ മാഫിയകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു.
നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ വിവേചനത്തിനും സ്വജനപക്ഷപാതത്തിനും എതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മലയാളത്തിലും ചില അലിഖിത നിയമങ്ങളുണ്ടെന്നാണ് നീരജ് മാധവ് പറഞ്ഞത്. മലയാള സിനിമയില്‍ സീനിയർ നടന്മാർക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക്ക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു വേർതിരിവെന്നും പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നതായും നീരജ് മാധവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.