വ്യത്യസ്ത സൗഹൃദ കഥയുമായി രാഹുൽ മാധവിൻെറ പുതിയ ചിത്രം
text_fieldsയുവതാരങ്ങളില്‍ ശ്രദ്ധേയരായ രാഹുല്‍ മാധവ്, ബാല, അഷ്കര്‍ സൗദാന്‍, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു. കലാമൂല്യവും ജനപ്രിയവുമായ സിനിമകള്‍ നിര്‍മ്മിക്കുന്ന ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ഏഴാമത്തെ ചിത്രമാണ് ഈ സിനിമ. ചിത്രത്തിന്‍റെ ടൈറ്റില്‍ ആയിട്ടില്ല.
വന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാടും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. വ്യത്യസ്തമായ സൗഹൃദത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള സിനിമ വളരെ രസകരമായി കഥ പറഞ്ഞുപോകുന്ന പുതുമയുള്ള ചിത്രം കൂടിയാണ്.
പാലക്കാടിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഒട്ടേറെ പുതുമയുള്ള ചിത്രം സസ്പെന്‍സ് നിറഞ്ഞത് കൂടിയായതിനാല്‍ കഥാ പശ്ചാത്തലം വെളിപ്പെടുത്താനാവില്ലെന്ന് സംവിധായകന്‍ ദിലീപ് നാരായണന്‍ പറഞ്ഞു. കുടുംബ പ്രേക്ഷകര്‍ക്കും യൂത്തിനും ഏറെ ഇഷ്ടപ്പെടുന്ന സിനിമയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദം പ്രമേയമായി വരുന്ന ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും വളരെ ഹൃദ്യമായി സൗഹൃദത്തിന്‍റെ രസവും നോവും ആഹ്ളാദവുമൊക്കെ ഈ ചിത്രം ഒപ്പിയെടുക്കുന്നു. അപ്രതീക്ഷിതമായി വരുന്ന ചില തിരിച്ചടികളെ വളരെ പോസിറ്റീവായി കണ്ട് അതിജീവിക്കുന്ന ഈ ചെറുപ്പക്കാരുടെ ജീവിതം പുതിയൊരു സന്ദേശം കൂടി യൂത്തിന് പകര്‍ന്നു നല്‍കുകയാണ്. രാഹുല്‍ മാധവ് (കണ്ണന്‍)അഷ്കര്‍ സൗദാന്‍(അജു), ആര്യന്‍ (അപ്പു), അബിന്‍ ജോണ്‍(വിക്കി) ഈ സൗഹൃക്കൂട്ടമാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്. ഇവരുടെ സൗഹൃദ ജീവിതത്തിലേക്ക് കടന്നുവരുന്ന വില്ലനാണ് ബാല(രംഗനാഥന്‍). ബാല പ്രതിനായക വേഷത്തിലാണ് ചിത്രത്തിലുള്ളത്.
നീരജ (ശാലിനി)യാണ് നായിക. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പാലക്കാട്, ഒറ്റപ്പാലം, പൊന്നാനി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്. സാജു കൊടിയന്‍, സായ്കുമാര്‍, കോട്ടയം പ്രദീപ്, കിച്ചു, അമീര്‍ നിയാസ്, നവാസ് ബക്കര്‍, ചാലി പാല, മേഘനാഥന്‍, ഉണ്ണി നായര്‍, ബോബന്‍ ആലുംമ്മൂടന്‍, നീരജ, ആര്യനന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്, സ്നേഹ മറിമായം, സീത എന്നിവരാണ് അഭിനേതാക്കള്‍.
ബാനര്‍- ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം-ബേനസീര്‍, സംവിധാനം -ദിലീപ് നാരായണന്‍ , ഛായാഗ്രഹണം - പി.സുകുമാര്‍, കഥ/തിരക്കഥ - വിവേക്, മുഹമ്മദ് ഹാഷിം, ഗാനരചന - എസ് രമേശന്‍ നായര്‍, ബി ഹരിനാരായണന്‍, സംഗീതം - വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, എഡിറ്റര്‍ - ലിജോ പോള്‍, കലാസംവിധാനം - അജയ് മങ്ങാട്, ദേവന്‍ കൊടുങ്ങല്ലൂര്‍, മേക്കപ്പ് - രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സോബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അനീഷ് പെരുമ്പിലാവ്, ചീഫ് അസോസിയേറ്റ് - ഷൈജു കെ. ജി, സ്റ്റില്‍സ് - നൗഷാദ് കണ്ണൂര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - അഭിലാഷ് പൈങ്ങോട്, പ്രൊഡക്ഷന്‍ മാനേജര്‍ - ശ്രീജിത്ത് ബാബു, ഓഫീസ് നിര്‍വ്വഹണം - റാഷിദ് ആനപ്പടി, ബിന്ദുരാജ്, സംവിധാന സഹായികള്‍ - ബോബി സത്യശീലന്‍, ആസിഫ കുറ്റിപ്പുറം, ജിജി കെ യു, വൈശാഖ് തമ്പി, ഹേമലത ഇരിങ്ങാലക്കുട എന്നിവരാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.