രാമലീല അടക്കം പുതിയ സിനിമകൾ ഇൻറർനെറ്റിൽ; ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: ‘രാമലീല’ അടക്കം പുതിയ ദക്ഷിണേന്ത്യൻ സിനിമകൾ ഇൻറർനെറ്റിൽ പ്രചരിക്കുന്ന സംഭവത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി.
സി.ബി.െഎക്ക് പുറമെ ഡി.ജി.പി, ആൻറി പൈറസി സ്ക്വാഡ് ഐ.ജി, കൊച്ചി സൈബർ ക്രൈം എസ്.പി, ആഭ്യന്തര സെക്രട്ടറി എന്നിവർക്ക് നോട്ടീസ് നൽകാനാണ് കോടതി ഉത്തരവ്. രാമലീല നിർമാതാവ് ടോമിച്ചൻ മുളകുപാടം നൽകിയ ഹരജിയിൽ സി.ബി.ഐയടക്കമുള്ളവർക്ക് നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചു.
സെപ്റ്റംബർ 28നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിെൻറ വ്യാജപതിപ്പുകൾ തമിഴ് റോക്കേഴ്സ് എന്ന പേരിലുള്ള മാഫിയസംഘം യുടൂബിലടക്കം പ്രചരിപ്പിച്ചെന്ന് ഹരജിയിൽ ആരോപിക്കുന്നു. വിദേശത്തുനിന്നാണ് ചിത്രം അപ്ലോഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.