മലയാള സിനിമയിൽ പുതിയ വനിത കൂട്ടായ്മ; ഭാഗ്യലക്ഷ്മി അധ്യക്ഷ
text_fieldsെകാച്ചി: വിമൻ ഇൻ സിനിമ കലക്ടീവിന് പിന്നാലെ മലയാള സിനിമയിൽ പുതിയ വനിത കൂട്ടായ്മ. ഫെഫ്കയുടെ കീഴിലാണ് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയിൽ സംഘടന രൂപവത്കരിച്ചത്. എറണാകുളം വൈ.എം.സി.എ യിൽ ചേർന്ന യോഗത്തിൽ സിനിമയുടെ വിവിധ മേഖലയിൽനിന്നുള്ള നാൽപതോളം വനിതകൾ പെങ്കടുത്തു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷമാണ് വിമൻ ഇൻ സിനിമ കലക്ടീവ് എന്ന പേരിൽ മലയാള സിനിമയിൽ പുതിയ സംഘടന രൂപവത്കരിച്ചത്. എന്നാൽ, സംഘടനയുണ്ടാക്കിയതു വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണെന്ന വിമർശനവുമായി പിന്നീട് ചിലർ രംഗത്തെത്തി. പുരുഷന്മാരെയെല്ലാം ശത്രുപക്ഷത്തു നിർത്തിക്കൊണ്ടുള്ള പ്രവർത്തന ശൈലിയോടും പലരും വിയോജിപ്പ് പ്രകടിപ്പിച്ചു. മഞ്ജു വാര്യർ അടക്കം രൂപവത്കരണ സമയത്ത് മുന്നിൽനിന്ന പലരും സംഘടനയുടെ പ്രവർത്തനങ്ങളുമായി ഇപ്പോൾ കാര്യമായി സഹകരിക്കുന്നുമില്ല.
നടൻ മമ്മൂട്ടിയെ വിമർശിച്ചതിെൻറ പേരിൽ നടി പാർവതിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തോടു പ്രതികരിക്കുന്നതിലും സംഘടനയിലെ െഎക്യമില്ലായ്മ പ്രകടമായിരുന്നു. അതിനിടയിലാണ് ഫെഫ്ക മുൻകൈ എടുത്ത് പുതിയ സംഘടന രൂപവത്കരിച്ചത്. ഫെഫ്ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണനും സിബി മലയിലും യോഗത്തിൽ പെങ്കടുത്തു. നിലവിൽ ഫെഫ്ക വൈസ് പ്രസിഡൻറായ ഭാഗ്യലക്ഷ്മി യോഗത്തിൽ പെങ്കടുത്തിരുന്നില്ല. അഭിനയം കൂടാതെ സ്ത്രീകൾ കൂടുതലായി പ്രവർത്തിക്കുന്ന ഡബ്ബിങ്, മേക്അപ്, കോസ്റ്റ്യൂം ഡിസൈനിങ്, പി.ആർ.ഒ തുടങ്ങിയ േമഖലകളിൽനിന്നൊക്കെയുള്ളവർ യോഗത്തിൽ പെങ്കടുത്തു.
ഒരാഴ്ചക്കുള്ളിൽ കോർ കമ്മിറ്റി രൂപവത്കരിക്കും. ഇൗ രംഗത്തുള്ള മുഴുവനാളുകളെയും ഒന്നിപ്പിക്കുകയും ആത്മവിശ്വാസം പകരുകയുമാണ് ലക്ഷ്യമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വിമൻ ഇൻ സിനിമ കലക്ടീവിന് എതിരാണ് പുതിയ സംഘടനയെന്ന് വിലയിരുത്തേണ്ടതില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.