പൊളി, കട്ടവെയിറ്റിങ്, കിടുവേ; ഇൻസ്റ്റഗ്രാമിലെ കമൻറ് കണ്ട് ഞെട്ടി നൈജീരിയൻ നടൻ
text_fieldsനവാഗതനായ സക്കറിയ മുഹമ്മദ് സൗബിൻ ഷാഹിറിെന നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ചിത്രത്തിൽ സുപ്രാധന വേഷത്തിൽ എത്തുന്ന താരമാണ് നൈജീരിയയിൽ നിന്നുള്ള സാമുവൽ റോബിൻസൺ. മലപ്പുറത്തെ സെവൻസ് ഫുട്ബോൾ പശ്ചാത്തലമാക്കിയാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിെൻറ റിലീസിന് മുമ്പ് സാമുവൽ റോബിൻസണിെൻറ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്.
മലയാളത്തിലെ ന്യൂജെൻ വാക്കുകളായ പൊളി, കട്ടവെയിറിങ്, കിടുവേ എന്നിവയുടെയെല്ലാം അർഥമന്വേഷിച്ചുള്ളതാണ് റോബിൻസണിെൻറ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇൻസ്റ്റഗ്രാമിലുടെ ഷെയർ ചെയ്തപ്പോഴാണ് മലയാളികൾ സാമുവലിനെ പുതിയ വാക്കുകൾ പഠിപ്പിച്ചത്. പലരും സാമുവലിെൻറ പോസ്റ്റിന് കമൻറായി നൽകിയത് കിടുവേ, കട്ടവെയിറ്റിങ്, പൊളി തുടങ്ങിയ വാക്കുകളായിരുന്നു. തുടർന്നാണ് ഇവയുടെ അർഥമന്വേഷിച്ച് സാമുവൽ രംഗത്തെത്തിയത്.
അർഥത്തിന് മലയാളത്തിൽ തന്നെ മറുപടി ലഭിച്ചതോടെ താരം വീണ്ടും വെട്ടിലായി. മനസിലാകാത്ത ഭാഷക്ക് അതേ ഭാഷയിൽ തന്നെ മറുപടി ലഭിച്ചതിെൻറ ആശ്ചര്യവും താരം പങ്കുവെച്ചു. പിന്നീട് വളരെ ബുദ്ധിമുട്ടിയെങ്കിലും മലയാളം പഠിക്കുമെന്ന് നിഘണ്ടുവിെൻറ ചിത്രം പോസ്റ്റ് ചെയ്ത് റോബിൻസൺ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.